Quantcast

കോവിഡിലും കുലുങ്ങാതെ അംബാനിയുടെ ബിസിനസ്; റിലയൻസിന്റെ ലാഭത്തിൽ വർധന

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ‌ഐ‌എൽ) 2020 മാർച്ചിൽ അവസാനിച്ച വർഷത്തിൽ 39,880 കോടി രൂപയുടെ ലാഭമാണ് കൈവരിച്ചത്

MediaOne Logo

  • Published:

    30 April 2020 3:54 PM GMT

കോവിഡിലും കുലുങ്ങാതെ അംബാനിയുടെ ബിസിനസ്; റിലയൻസിന്റെ ലാഭത്തിൽ വർധന
X

കോവിഡ് 19 ലോകത്തെ വന്‍കിട ബിസിനസ് ഭീമന്‍മാരെ പിടിച്ചുലച്ചുവെങ്കിലും അതിലൊന്നും കുലുങ്ങാതെ റിലയന്‍സ് ഇന്‍‌ഡസ്ട്രീസ്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ‌ഐ‌എൽ) 2020 മാർച്ചിൽ അവസാനിച്ച വർഷത്തിൽ 39,880 കോടി രൂപയുടെ ലാഭമാണ് കൈവരിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം 39,837 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ആർ‌ഐ‌എല്ലിന്റെ വരുമാനം 5.4 ശതമാനം ഉയർന്ന് 659,205 കോടി രൂപയായി ഉയർന്നു. എന്നാല്‍ 2020 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ആർ‌ഐ‌എല്ലിന്റെ കണ്‍സോളിഡേറ്റഡ് പ്രോഫിറ്റില്‍ 39 ശതമാനം ഇടിവ് രേഖപ്പെടുത്തി 6,348 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 10,362 കോടി രൂപയായിരുന്നു.

ഈ കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ റിലയന്‍സിന്റെ അറ്റാദായം 13.5 ശതമാനം വര്‍ദ്ധനവോടെ 11,640 കോടി രൂപയായി ഉയർന്നിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 10,251 കോടി രൂപയായിരുന്നു.

കോവിഡ് 19 കമ്പനിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചുവെന്ന് റിലയന്‍സ് വ്യക്തമാക്കുന്നു. ഉല്‍പാദനത്തിലും വിതരണത്തിലും എന്നു വേണ്ട ജീവനക്കാരുടെ ലഭ്യതയില്ലായ്മയും കമ്പനിയെ ബാധിച്ചുവെന്ന് റിലയന്‍സ് പറയുന്നു.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജീവനക്കാരുടെ ശമ്പളം 10 ശതമാനം വെട്ടിക്കുറച്ചിട്ടുണ്ട്.ഹൈഡ്രോ കാർബൺ വിഭാഗത്തിലെ ജീവനക്കാരുടെ ശമ്പളം 10 ശതമാനമാണ്​ കുറച്ചത്​. കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ എണ്ണയുടെ ആവശ്യകതയിൽ കുറവുണ്ടായതോടെയാണ്​ നടപടി.കമ്പനിയുടെ ഡയറക്​ടർമാരുടെ പ്രതിഫലവും കുറച്ചിട്ടുണ്ട്​. 30 മുതൽ 50 ശതമാനത്തിന്‍റെ വരെ കുറവാണ്​ വരുത്തിയിരിക്കുന്നത്​. ചെയർമാൻ മുകേഷ്​ അംബാനി പ്രതിഫലം പൂർണമായും വേണ്ടെന്ന്​ വയ്ക്കുകയും ചെയ്തു.

പ്രതിവർഷം 15 ലക്ഷത്തിന്​ മുകളിൽ വരുമാനമുള്ളവരുടെ ശമ്പളമാണ്​ വെട്ടിക്കുറച്ചിരിക്കുന്നത്​. അതിൽ താഴെ ശമ്പളം വാങ്ങുന്ന​വരെ പുതിയ തീരുമാനം ബാധിക്കില്ലെന്നും റിലയൻസ്​ അറിയിച്ചു .

TAGS :

Next Story