'ഓടൂ കൊറോണ ഓടൂ'.. പന്തം കൊളുത്തി കൊറോണയെ തുരത്തുന്നവര്‍!
ഗോ കൊറോണ ഗോ മന്ത്രം മുഴക്കിയ കേന്ദ്രമന്ത്രിയുടെ വഴിയിലാണ് ഇവരും..
കോവിഡ് രണ്ടാം ഘട്ട വ്യാപനം രാജ്യത്തെ പിടിച്ചുലയ്ക്കുമ്പോഴും ഇന്നും ഈ വൈറസിനെ എങ്ങനെ നേരിടണമെന്ന് അറിയാത്തവരുണ്ട്. മാസ്കും സാമൂഹ്യ അകലവും സാനിറ്റൈസറും ഉപയോഗിച്ച് വൈറസിനെ അകറ്റിനിര്‍ത്തുന്നതിന് പകരം അശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവര്‍. കഴിഞ്ഞ വര്‍ഷം രാജ്യത്ത് കോവിഡ് വ്യാപനത്തിനിടെ ഗോ കൊറോണ ഗോ മന്ത്രം മുഴക്കിയത് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയാണ്. അതേവഴിയിലാണ് മധ്യപ്രദേശിലെ ചില ഗ്രാമീണര്‍. കൊറോണയോട് ഓടാൻ ആവശ്യപ്പെട്ട് പന്തം കൊളുത്തി പ്രകടനം നടത്തുകയാണ് ഇവര്‍.
അഗർ മാൽവ ജില്ലയിലെ ഗണേഷ്പുര ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികൾ ചൂട്ടും കത്തിച്ച് തെരുവിലൂടെ 'ഭാഗ് കൊറോണ ഭാഗ്' (ഓടൂ കൊറോണ ഓടൂ) മുദ്രാവാക്യം മുഴക്കി ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചൂട്ടുകൾ ശക്തിയിൽ വീശുന്നതും ഗ്രാമത്തിന് പുറത്തേക്ക് എറിയുന്നതും ദൃശ്യത്തില്‍ കാണാം. ഇതോടെ കോവിഡ് ശാപം ഗ്രാമത്തിൽ നിന്ന് ഒഴിഞ്ഞുപോകുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം. ഗ്രാമത്തിൽ മഹാമാരി പടർന്നുപിടിച്ചാൽ ഓരോ വീട്ടില്‍ നിന്നും ഒരാൾ ഇങ്ങനെ ചെയ്യണം. വീട്ടിൽ നിന്ന് തീ കൊളുത്തി പന്തം ഗ്രാമത്തിന്‍റെ അതിര്‍ത്തിയില്‍ കൊണ്ടുപോയി കളയണം. ഇതാണ് ഗ്രാമത്തിലെ രീതി.
ഗ്രാമീണരില്‍ പലരും പനി വന്ന് മരിക്കാന്‍ തുടങ്ങിതോടെയാണ് പന്തം കൊളുത്തല്‍ ആചാരം തുടങ്ങിയതെന്ന് ഗ്രാമീണര്‍ പറയുന്നു. ഇത്തരമൊരു ചടങ്ങ് നടത്തിയതോടെ ആരും പനി വന്ന് മരിക്കുന്നില്ലെന്നും ഗ്രാമീണര്‍ അവകാശപ്പെടുന്നു.
Adjust Story Font
16