സ്വകാര്യ വാഹനങ്ങൾ 20 വർഷവും വാണിജ്യ വാഹനങ്ങൾ 15 വർഷവും കഴിഞ്ഞാൽ പൊളിക്കണം
പുതിയ നയം നടപ്പാക്കിയാൽ വായുമലിനീകരണവും പരിസ്ഥിതി ആഘാതവും കുറക്കാൻ കഴിയുമെന്നു സർക്കാർ പ്രതീക്ഷിക്കുന്നു.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നവതരിപ്പിച്ച പൊതു ബജറ്റിൽ വെഹിക്കിൾ സ്‌ക്രാപ്പിങ്ങ് പോളിസിയും. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് കാലാവധി. തുടർന്ന് ഇത്തരം വാഹനങ്ങൾ ഓട്ടോമേറ്റഡ് ഫിറ്റ്നസ് സെന്‍ററുകളിൽ പരിശോധനക്ക് വിധേയമാക്കി പൊളിശാലകൾക്ക് കൈമാറും.
പുതിയ നയം നടപ്പാക്കിയാൽ വായുമലിനീകരണവും പരിസ്ഥിതി ആഘാതവും കുറക്കാൻ കഴിയുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മലിനീകരണവും എണ്ണ ഇറക്കുമതിയും കുറക്കാൻ സഹായിക്കും.
ये à¤à¥€ पà¥�ें- പെട്രോളിനും 2.5 രൂപയും ഡീസലിന് 4 രൂപയും സെസ്
ഇതോടെ വാഹന വിപണിയിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ് വ്യവസായലോകം പ്രതീക്ഷിക്കുന്നത്. പഴയവാഹനങ്ങൾ കണ്ടം ചെയ്യുന്നതോടെ പുതിയ വാഹനങ്ങൾക്ക് ആവശ്യകത വർധിക്കുകയും 43,000 കോടി രൂപയുടെ ബിസിനസ് അവസരം ലഭിക്കുകയും ചെയ്യുമെന്നാണ് നിഗമനം.
15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളും പൊതുമേഖലാ വാഹനങ്ങളുംസ്‌ക്രാപ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്യും. 2022 മുതലാണ് നയം നടപ്പിലാക്കുന്നത്.അടുത്തിടെ ബോംബെ ഐ.ഐ.ടിയുടെ പഠനമനുസരിച്ച് അന്തരീക്ഷ മലിനീകരണത്തിന്റെ 70 ശതമാനവും വാഹനങ്ങളില്‍ നിന്നും പുറം തള്ളുന്ന പുകമൂലമാണെന്ന് കണ്ടെത്തിയിരുന്നു.
ये à¤à¥€ पà¥�ें- ആദായ നികുതി നിരക്കില്‍ മാറ്റമില്ല; 75 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇളവ്
സ്‌ക്രാപ് പോളിസിയിലൂടെ പുനരുപയോഗം ചെയ്യാന്‍ സാധിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകുമെന്നും കണക്കാക്കുന്നുണ്ട്. ഇതിലൂടെ വാഹനങ്ങളുടെ വില 30 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. സ്റ്റീലിനുള്ള എക്സൈസ് തീരുവയും 2021 ബജറ്റില്‍ കുറച്ചിട്ടുണ്ട്.
Adjust Story Font
16