Quantcast

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്തിന്റെ അധ്യക്ഷതയിൽ മന്ത്രിസഭാ കൗൺസിൽ യോഗം നടന്നു

ബൈത്തുൽബർക്ക കൊട്ടാരത്തിൽ നടന്ന മന്ത്രിസഭാ കൗൺസിൽ യോഗത്തിൽ പ്രാദേശികവും അന്തർദേശീയവുമായതടക്കം വിവിധ വിഷയങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു

MediaOne Logo

Web Desk

  • Published:

    15 Nov 2019 7:02 PM GMT

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്തിന്റെ അധ്യക്ഷതയിൽ മന്ത്രിസഭാ കൗൺസിൽ യോഗം നടന്നു
X

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്തിന്റെ അധ്യക്ഷതയിൽ മന്ത്രിസഭാ കൗൺസിൽ യോഗം നടന്നു. ബൈത്തുൽബർക്ക കൊട്ടാരത്തിൽ നടന്ന മന്ത്രിസഭാ കൗൺസിൽ യോഗത്തിൽ പ്രാദേശികവും അന്തർദേശീയവുമായതടക്കം വിവിധ വിഷയങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു.

വിജയകരമായ വികസന പദ്ധതികൾ നടപ്പാക്കുന്നതിലും വിവിധ മേഖലകൾക്ക് നൽകുന്ന പിന്തുണയിലും വരുമാന സ്രോതസുകളുടെ വൈവിധ്യവത്കരണത്തിലൂടെ സാമ്പത്തിക ഭദ്രത കൈവരിക്കാനുള്ള സർക്കാരിന്‍റെ ശ്രമങ്ങളിലും സുൽത്താൻ തൃപ്തി അറിയിച്ചു. മേഖലയിലെയും അന്തർദേശീയതലത്തിലെയും വിവിധ വിഷയങ്ങളും യോഗം ചർച്ച ചെയ്തു. പരസ്പരമുള്ള മനസിലാക്കലുകളിലൂടെയും നിർമാണാത്മകമായ സംഭാഷണങ്ങളിലൂടെയും സഹകരണത്തിലൂടെയും രാഷ്ട്രങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നതാണ് ഒമാന്‍റെ താൽപര്യമെന്ന് സുൽത്താൻ പറഞ്ഞു. സുരക്ഷിതവും ഭദ്രവുമായ അന്തരീക്ഷത്തിൽ വികസന പദ്ധതികൾ മുന്നോട്ട് നീങ്ങാൻ ഇത് ആവശ്യമാണ്. മേഖലയിൽ ഭദ്രത ഉറപ്പുവരുത്തുന്നതിനായി നടക്കുന്ന ശ്രമങ്ങളിലും സുൽത്താൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. എല്ലാ മേഖലകളിലെയും പ്രവർത്തന മികവ് വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും സുൽത്താൻ യോഗത്തിൽ നൽകി.

TAGS :

Next Story