Quantcast

അതേ, പുതിയ കാലത്തെ മൈതാനങ്ങള്‍ ഹൈടെക്കും ഹൈജിനും ആണ്...

കായിക മേഖലയ്ക്കുള്ള സേവനങ്ങള്‍ പരിഗണിച്ച് ഇത്തവണ മീഡിയവണ്‍ എക്സെലന്‍സ് ഇന്‍ സ്പോര്‍ട്സ് ഇന്‍ഫാസ്ട്രക്ചര്‍ സപ്ലേ പുരസ്കാരം ഗസ് 9ന്‍റെ മാനേജിങ് ഡയറക്ടർ പി.സുരേന്ദ്രന്

MediaOne Logo

  • Published:

    22 Feb 2021 3:40 PM GMT

അതേ, പുതിയ കാലത്തെ മൈതാനങ്ങള്‍ ഹൈടെക്കും ഹൈജിനും ആണ്...
X

കളിഭ്രാന്തന്മാരുടെ നാടാണ് എന്നും മലബാര്‍, പ്രത്യേകിച്ചും ഫുട്ബോള് ഭ്രാന്തന്മാരുടെ‍. കൊയ്ത്തൊഴിഞ്ഞ പാടങ്ങളോ, പൊടിപാറുന്ന മൈതാനങ്ങളോ, ഒഴിഞ്ഞ ഒരിത്തിരി സ്ഥലം എവിടെ കണ്ടാലും അവിടെ കാല്‍പ്പന്തുരുട്ടി കളിയുടെ ആര്‍പ്പുവിളികളുയര്‍ത്തി ആവേശക്കടലാകും മലയാളികള്‍. ടെന്നീസ്, ബാഡ്‍മിന്‍റണ്‍, വോളിവോള്‍, ബാസ്ക്കറ്റ് ബോള്‍, ഹോക്കി തുടങ്ങി മലയാളിയുടെ കായിക സ്വപ്നങ്ങളെ ചളിയും പൊടിയുമുള്ള മൈതാനങ്ങളില്‍ നിന്ന് ഹൈടെക്ക് മൈതാനങ്ങളിലേക്ക് പറിച്ചുനട്ടിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ആദ്യം നഗരങ്ങളിലും പിന്നീട് ഗ്രാമങ്ങളിലും കിലോമീറ്ററുകളുടെ പോലും വ്യത്യാസമില്ലാതെയാണ് ഇന്ന് ടര്‍ഫുകള്‍ ഉയരുന്നത്. പാടങ്ങളും മൈതാനങ്ങളും മാത്രമല്ല, കാടുപിടിച്ച് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രങ്ങളായി മാറിയിരുന്ന പല ഇടങ്ങളും ഇന്ന് മനോഹരമായ ടര്‍ഫുകളായി മാറിക്കഴിഞ്ഞു.

ഒരേ സമയം രണ്ട് ഫൈവ്സ് ഗ്രൌണ്ടുകളായും ഒരു സെവന്‍സ് ഗ്രൌണ്ടായും ആണ് മിക്ക മൈതാനങ്ങളെയും ടര്‍ഫ് ആക്കി മാറ്റുന്നത്. ഫൈവ്‍സിന് 25 മീറ്റര്‍ വീതിയും 35 മീറ്റര്‍ നീളവും സെവന്‍സിന് 35 മീറ്റര്‍ വീതിയും അമ്പത് മീറ്റര്‍ നീളവുമാണ് ഫിഫ മാനദണ്ഡപ്രകാരമുള്ള ഗ്രൌണ്ടിന്റെ പരമാവധി അളവ്. എന്നാല്‍ സ്ഥലത്തിന്‍റെ ലഭ്യതയും കിടപ്പും അനുസരിച്ച് പല അളവുകളിലും ചിലര്‍ ടര്‍ഫ് മൈതാനങ്ങള്‍ ഒരുക്കാറുമുണ്ട്.

കൃത്രിമപ്പുല്ലുകള്‍, എല്‍.ഇ.ഡി ഫ്ലഡ്‍ലിറ്റുകള്‍, എല്‍.ഇ.ഡി സ്ക്രീനുകള്‍, ഇരുമ്പുവലകൊണ്ടുള്ള ആവരണങ്ങള്‍ തുടങ്ങി ഒരു മൈതാനത്തെ ഒരു ടര്‍ഫ് ആക്കി മാറ്റാനുള്ള ഘടകങ്ങള്‍ നിരവധിയാണ്. ടെന്നീസ് കോര്‍ട്ട്, ഫുട്ബോള്‍ ഫീല്‍ഡ്, ബാഡ്‍മിന്‍റണ്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ജിം ഫ്ലോര്‍, ബാസ്‍കറ്റ് ബോള്‍ കോര്‍ട്ട്, റണ്ണിംഗ് ട്രാക്ക്, ഹോക്കി ഫീല്‍ഡ് തുടങ്ങി എന്തും നിര്‍മ്മിക്കുന്നതില്‍ വിദഗ്ധരാണ് ഗസ് 9 സ്പോര്‍ട്സ് ഫ്ലോര്‍.

അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് വിവിധ കായിക ഇനങ്ങൾക്കുള്ള മൈതാനങ്ങൾ നിർമിക്കുകയും അനുബന്ധ സഹായങ്ങൾ ലഭ്യമാക്കുകയുമാണ് ഗസ് 9ന്‍റെ ലക്ഷ്യം. ഫിഫയുൾപ്പെടെയുള്ള അന്താരാഷ്ട്ര ഓർഗനൈസേഷനുകൾ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളും നിലവാരവും പാലിച്ചാണ് ഗസ് 9 മൈതാനങ്ങൾ തയ്യാറാക്കുന്നത്. കായിക മേഖലയ്ക്കുള്ള സേവനങ്ങള്‍ പരിഗണിച്ച് ഇത്തവണ മീഡിയവണ്‍ എക്സെലന്‍സ് ഇന്‍ സ്പോര്‍ട്സ് ഇന്‍ഫാസ്ട്രക്ചര്‍ സപ്ലേ പുരസ്കാരം ഗസ് 9 ന്‍റെ മാനേജിങ് ഡയറക്ടർ പി.സുരേന്ദ്രനാണ് സമ്മാനിച്ചത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ബിസിനസ് മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കിയവരെയും നൂതന ആശയങ്ങളിലൂടെ സ്വന്തം സംരംഭം മുന്നോട്ട് കൊണ്ട് പോകുന്നവരെയും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നവരെയും ആദരിക്കുക ലക്ഷ്യം വെച്ചാണ് മീഡിയവണ്‍ ബിസിനസ് എക്സലെന്‍സ് പുരസ്കാരം നല്‍കുന്നത്. ബിസിനസ്, സംരംഭക രംഗത്തെ 19 വ്യക്തികള്‍ക്കാണ് മീഡിയവണ്‍ ഇത്തവണ പുരസ്കാരം നല്‍കിയത്. കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വ്യവസായ മന്ത്രി ഇ.പി ജയരാജനും ചേര്‍ന്നാണ് പുരസ്‍കാരങ്ങള്‍ വിതരണം ചെയ്തത്.

കേരളത്തിന്‍റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ടി. ബാലകൃഷ്ണന്‍ ഐഎഎസ് ആയിരുന്നു ഈ പുരസ്കാര പ്രക്രിയയുടെ ജൂറി ചെയര്‍മാന്‍. സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്‍ സിഇഒ സജി ഗോപിനാഥ്, വ്യവസായ വകുപ്പിന്‍റെ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എം അബ്ദുള്‍ മജീദ്, കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്‍റ് ദാമോദര്‍ അവനൂര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

TAGS :

Next Story