അവസാന പന്തില്‍ തനിക്ക് പിഴച്ചെന്ന് ധോണി
അവസാന പന്തില്‍ തനിക്ക് പിഴച്ചെന്ന് ധോണി
കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ ലഭിച്ച അവസരങ്ങളിലെല്ലാം ആവശ്യമായ റണ്‍ റേട്ട് പന്ത്രണ്ട് റണ്‍സില്‍ താഴെയായി നിലനര്‍ത്താന്‍ നമുക്ക് സാധിച്ചു. ...
വെസ്റ്റിന്‍ഡീസിനെതിരെ ഒരു റണ്‍ തോല്‍വി വഴങ്ങിയ ആദ്യ ട്വന്‍റി20 മത്സരത്തില്‍ അവസാന പന്തില്‍ തനിക്ക് പിഴച്ചെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി. വിജയത്തിന് രണ്ട് റണ്‍ ആവശ്യമായിരിക്കെ ബ്രാവോയുടെ വേഗത കുറഞ്ഞ പന്തില്‍ സാമുവല്‍സിന് പിടികൊടുത്ത് ഇന്ത്യന്‍ നായകന്‍ പുറത്താകുകയായിരുന്നു. അവസാന പന്ത് വായിച്ചെടുക്കുന്നതില്‍ പിഴച്ചില്ലെങ്കിലും പുറത്തെടുത്ത ഷോട്ട് തെറ്റായിരുന്നുവെന്ന് സമ്മതിച്ച ധോണി ചിന്തകളല്ല അത് എപ്രകാരമാണ് ഫലപ്രദമായി നടപ്പിലാക്കുക എന്നതാണ് പ്രധാനമെന്നും ചൂണ്ടിക്കാട്ടി.
മികച്ച മത്സരമായിരുന്നു. ഇതില്‍ക്കൂടുതല്‍ ബാറ്റ്സ്മാന്‍മാരില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കരുത്. വലിയ ലക്ഷ്യം മുന്‍ നിര്‍ത്തി ബാറ്റ് ചെയ്തപ്പോഴും മിക്ക കാര്യങ്ങളും ശരിയായി തന്നെയാണ് നമ്മള്‍ ചെയ്തത്. കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ ലഭിച്ച അവസരങ്ങളിലെല്ലാം ആവശ്യമായ റണ്‍ റേട്ട് പന്ത്രണ്ട് റണ്‍സില്‍ താഴെയായി നിലനര്‍ത്താന്‍ നമുക്ക് സാധിച്ചു. അസാമാന്യ ഇന്നിങ്സാണ് രാഹുല്‍ പുറത്തെടുത്തത്,. മറ്റ് രണ്ട് ബാറ്റ്സ്മാന്‍മാരുടെ പ്രകടനത്തെയും നിസാരമായി കാണാനാകില്ല. കാരണം 250 റണ്‍ ചേസ് ചെയ്ത് നേടുക അത്ര എളുപ്പമല്ല. - ധോണി പറഞ്ഞു.
രാഹുലും ധോണിയും ക്രീസില്‍ നില്‍ക്കെ അവസാന ഓവറില്‍ എട്ട് റണ്‍സ് എന്ന ലക്ഷ്യം ഇന്ത്യ അനായാസമായി നേടുമെന്നായിരുന്നു ആരാധകരുടെ വിശ്വാസം. അന്താരാഷ്ട്ര ട്വന്‍റി20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ പിന്തുടര്‍ന്ന് ജയം സ്വന്തമാക്കുന്ന ടീമെന്ന ഖ്യാതിയാണ് ഒരു നിമിഷം കൊണ്ട് ധോണിപ്പടക്ക് നഷ്ടമായത്.
ധോണി എത്ര അപകടകാരിയാണെന്നും ഒരു ഷോട്ട് കൊണ്ട് മത്സരം കൈപ്പിടിയിലൊതുക്കാന്‍ അദ്ദേഹത്തിന് എത്രമാത്രം സാധിക്കുമെന്നും അറിയാവുന്നതിനാല്‍ ആദ്യ പന്തില്‍ ബൌണ്ടറി വഴങ്ങാതിരിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് ബ്രാവോ പറഞ്ഞു.
Adjust Story Font
16