Quantcast

ടെസ്റ്റില്‍ ഇന്ത്യ ഒന്നാം റാങ്കിനരികെ

MediaOne Logo

Subin

  • Published:

    25 Nov 2017 7:40 PM GMT

ടെസ്റ്റില്‍ ഇന്ത്യ ഒന്നാം റാങ്കിനരികെ
X

ടെസ്റ്റില്‍ ഇന്ത്യ ഒന്നാം റാങ്കിനരികെ

ഐസിസിസിയുടെ പുതിയ റാങ്കിംഗ് പ്രകാരം ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് റാങ്കിംഗില്‍ മുന്നിലെത്താം. 

ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം ഇന്ത്യക്ക് ഒരു ജയം അകലെ. ഐസിസിസിയുടെ പുതിയ റാങ്കിംഗ് പ്രകാരം ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് റാങ്കിംഗില്‍ മുന്നിലെത്താം.

കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെ197 റണ്‍സിന് തോല്‍പിച്ചതോടെയാണ് റാങ്കിംഗിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാന്‍ ഇന്ത്യക്ക് സുവര്‍ണാവസരം ഒരുങ്ങിയിരിക്കുന്നത്. കിവീസിനെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായിരുന്നത്.

വെള്ളിയാഴ്ച കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഒപ്പം ചിരവൈരികളായ പാകിസ്താനെ മറികടന്ന് റാങ്കിംഗിലും മുന്നിലെത്താം. കാണ്‍പൂരില്‍ മികച്ച ബൗളിംഗ് പുറത്തെടുത്ത രവിചന്ദ്രന്‍ അശ്വിന്‍ ബൗളര്‍മാരുടെ റാങ്കിംഗില്‍ നേട്ടമുണ്ടാക്കി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അശ്വിനിപ്പോള്‍ രണ്ടാം റാങ്കിലാണ്.

ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണെയാണ് അശ്വിന്‍ പിന്തള്ളിയത്. കൊല്‍ക്കത്തയിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ അശ്വിന് ഡേയില്‍ സ്‌റ്റെയിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്താം. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗിലെ ഒന്നാം സ്ഥാനം അശ്വിന്‍ നിലനിര്‍ത്തിയിട്ടുണ്ട്. ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍ ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ നേട്ടമുണ്ടാക്കി. ജോ റൂട്ടിനെ ഒരു പോയിന്റിന് പിന്തള്ളിയ വില്യംസണ്‍ രണ്ടാം റാങ്കിലാണ്. മുരളി വിജയ്, ചെതേശ്വര്‍ പുജാര, ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ്മ എന്നിവരാണ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ മുന്നേറ്റമുണ്ടാക്കിയ ഇന്ത്യന്‍ താരങ്ങള്‍.

TAGS :

Next Story