Quantcast

വിക്കറ്റുകള്‍ക്കിടെ ധോണി ഓടുന്നത് മണിക്കൂറില്‍ 31 കീലോമീറ്റര്‍ വേഗത്തില്‍

MediaOne Logo

admin

  • Published:

    13 April 2018 11:14 PM GMT

വിക്കറ്റുകള്‍ക്കിടെ ധോണി ഓടുന്നത് മണിക്കൂറില്‍ 31 കീലോമീറ്റര്‍ വേഗത്തില്‍
X

വിക്കറ്റുകള്‍ക്കിടെ ധോണി ഓടുന്നത് മണിക്കൂറില്‍ 31 കീലോമീറ്റര്‍ വേഗത്തില്‍

വിക്കറ്റുകള്‍ക്കിടെ ഓടുമ്പോള്‍ ധോണിയുടെ വേഗത എത്രയെന്നത് ഇതുവരെ കൃത്യമായ ഉത്തരമില്ലാത്ത ഒരു ചോദ്യമായിരുന്നു. എന്നാല്‍ ഓസീസിനെതിരായ രണ്ടാം ട്വന്‍റി20യില്‍ ധോണിയുടെ പരമാവധി വേഗത

ക്രിക്കറ്റിന്‍റെ ഏത് മേഖലയിലായാലും ഇന്ത്യന്‍ ടീമിന് ഒരു മുതല്‍ക്കൂട്ടാണ് മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി. കീപ്പിങ്, ബാറ്റിംഗ്, വിക്കറ്റുകള്‍ക്കിടയിലെ ഓട്ടം, ഫിനിഷിങ് തുടങ്ങി സമസ്ത മേഖലകളിലും ടീമിന് ഒന്നാകെ ഒരു മാര്‍ഗദര്‍ശി. കായികക്ഷമതയുടെ കാര്യത്തില്‍ ടീമിലെ മറ്റെല്ലാവരെയും പിന്നിലാക്കും ഈ മുന്‍ നായകന്‍. ബാറ്റിങ് ക്രീസിലാണെങ്കില്‍ വിക്കറ്റുകള്‍ക്കിടയില്‍ മിന്നല്‍ പോലെ പായുന്ന ധോണി സഹകളിക്കാരനെയും പായാന്‍ നിര്‍ബന്ധിക്കുന്നു. എതിര്‍ ഫീല്‍ഡറിലും ഒരു കരുതലിന് ധോണിയുടെ സാന്നിധ്യം ധാരാളമാകും. തരം കിട്ടിയാല്‍ ഒരു റണ്‍ രണ്ടാക്കാനും രണ്ട് മൂന്നാക്കാനുമുള്ള വൈദഗ്ധ്യം തന്നെ ഈ ചങ്കിടിപ്പിന് പിന്നില്‍.

വിക്കറ്റുകള്‍ക്കിടെ ഓടുമ്പോള്‍ ധോണിയുടെ വേഗത എത്രയെന്നത് ഇതുവരെ കൃത്യമായ ഉത്തരമില്ലാത്ത ഒരു ചോദ്യമായിരുന്നു. എന്നാല്‍ ഓസീസിനെതിരായ രണ്ടാം ട്വന്‍റി20യില്‍ ധോണിയുടെ പരമാവധി വേഗത മണിക്കൂറില്‍ 31 കിലോമീറ്ററായിരുന്നു. ടീമിലെ ഇളംതലമുറക്കാരിലൊരാളായ കേദാര്‍ ജാദവിന്‍റെ വേഗത മണിക്കൂറില്‍ 25 കിലേമീറ്റായിരിക്കെയാണ് ധോണിയുടെ ഈ മിന്നല്‍ ഓട്ടം. സ്റ്റാര്‍ സ്പോര്‍ട്ട്സ് അപ്‍ലോഡ് ചെയ്ത ഒരു വീഡിയോവിലെ അനാലിസിലാണ് വേഗത വ്യക്തമാകുന്നത്.

TAGS :

Next Story