ഒടുവില്‍ ധോണി തുറന്നു പറഞ്ഞു - നിങ്ങളാഗ്രഹിക്കുന്ന ഫിനിഷറാകാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്
ഒടുവില്‍ ധോണി തുറന്നു പറഞ്ഞു - നിങ്ങളാഗ്രഹിക്കുന്ന ഫിനിഷറാകാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്
ക്രിസിലെത്തി കഴിഞ്ഞാല്‍ സ്ട്രൈക്ക് വേണ്ടവിധം കൈമാറാനുള്ള കഴിവ് ഒരര്‍ഥത്തില്‍ നഷ്ടമായി തുടങ്ങിയിട്ടുണ്ട്. ഇന്നതിന് ഏറെ വിഷമതകള്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നു. അതിനാലാണ് നാലാമനായി ക്രീസിലെത്തിയത്
മഹേന്ദ്ര സിങ് ധോണി എന്ന ഏകദിനത്തിലെ മികച്ച ഫിനിഷര്‍മാരിലൊരാള്‍ക്ക് എന്തുപറ്റിയെന്ന ക്രിക്കറ്റ് ലോകത്തെ കുഴക്കിയ ചോദ്യത്തിന് ഉത്തരമായി ധോണി തന്നെ രംഗത്ത്. ക്രീസില്‍ സ്ട്രൈക്ക് കൈമാറാന്‍ പലപ്പോഴും തനിക്ക് പഴയപോലെ കഴിയുന്നില്ലെന്ന് ധോണി പറഞ്ഞു. 91 പന്തുകളില്‍ നിന്നും 80 റണ്‍സുമായി ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ജയത്തിന് അടിത്തറ പാകിയ ശേഷമായിരുന്നു നായകന്‍റെ പ്രതികരണം. ബാറ്റിംഗ് ക്രമത്തില്‍ താഴത്തെ നിരയില്‍ കളിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇരുനൂറോളം ഇന്നിങ്സുകള്‍ അവസാനക്കാരനായി കളിച്ചിട്ടുണ്ട്, ക്രിസിലെത്തി കഴിഞ്ഞാല്‍ സ്ട്രൈക്ക് വേണ്ടവിധം കൈമാറാനുള്ള കഴിവ് ഒരര്‍ഥത്തില്‍ നഷ്ടമായി തുടങ്ങിയിട്ടുണ്ട്. ഇന്നതിന് ഏറെ വിഷമതകള്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നു. അതിനാലാണ് നാലാമനായി ക്രീസിലെത്തിയത്, ഇന്നിംഗ്സ് അവസാനിപ്പിക്കാനുള്ള അവസരം മറ്റ് താരങ്ങള്‍ വിനിയോഗിക്കട്ടെ.
കൂറ്റനടികള്‍ക്ക് ഇപ്പോഴും ശ്രമിക്കേണ്ടതുണ്ടെന്ന ബോധ്യം എനിക്കുണ്ട്. 15-20 റണ്‍സെടുത്തു കഴിഞ്ഞാല്‍ സ്വാഭാവിക താളത്തെലെത്താന്‍ കഴിയും. വലിയ ഷോട്ടുകള്‍ കളിക്കുന്നതില്‍ നിന്നും സ്വയം കളത്തില്‍ പലപ്പോഴും സ്വയം നിയന്ത്രിക്കേണ്ടി വന്നിട്ടുണ്ട്. കൊഹ്‍ലിയൊത്ത് കളിക്കുമ്പോള്‍ അധികം സമ്മര്‍ദമില്ല. കാരണം ബൌണ്ടറികളെത്തുമെന്നും സിംഗിളുകളും രണ്ട് റണ്‍സും ആവശ്യം പോലെ ഓടിയെടുക്കാനാകുമെന്നുമുള്ള വിശ്വാസം ഇരുവര്‍ക്കുമുണ്ട് - ധോണി പറഞ്ഞു.
Adjust Story Font
16