ഇന്നത്തെ കളിയില്‍ തീ പാറും; കാരണം ഇവരാണ്
നാല് ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ലുക്കാക്കു.ബെല്‍ജിയത്തിന്റെ മുന്നേറ്റം സുരക്ഷിതമാണ്.
ലോകകപ്പിന്റെ ആദ്യ സെമിയില്‍ ഫ്രാന്‍സും ബെല്‍ജിയവും ഏറ്റുമുട്ടുമ്പോള്‍ അത് മികച്ച താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാണ്. മുന്നേറ്റത്തിലും മധ്യനിരയിലും ഇരു ടീമുകള്‍ക്കുമുള്ളത് ഒന്നിനൊന്ന് മികവുള്ള കളിക്കാരാണ്. നാല് ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ലുക്കാക്കു.
ബെല്‍ജിയത്തിന്റെ മുന്നേറ്റം സുരക്ഷിതമാണ്. ഗോളടിക്കുകയോ അസിസ്റ്റ് ചെയ്യുകയോ മാത്രമല്ല. ടീമിന്റെ ടാക്റ്റിക് അനുസരിച്ച് എതിര്‍ടീമിന്റെ പ്രതിരോധം പിളര്‍ത്താനും മുന്നിലാണ് ലുക്കാക്കു. മറുവശത്ത് ഫ്രാന്‍സിന് പകരം വെക്കാനുള്ളത് കിലിയന്‍ എംബാപ്പെയെയാണ്. പത്തൊന്‍പതു വയസുകാരന്‍. വേഗതയും ഫിനിഷിംഗ് പാടവുമാണ് എംബാപ്പെയെ ശ്രദ്ധേയനാക്കുന്നത്. മൂന്ന് ഗോള്‍ ഇതിനോടകം നേടിക്കഴിഞ്ഞു എംബാപ്പെ.
രണ്ട് ഗോളടിച്ച നായകന്‍ ഹസാര്‍ഡാണ് ബെല്‍ജിയത്തിന്റെ മുന്നേറ്റത്തില്‍ മറ്റൊരു പ്രധാന താരം. മത്സരത്തിന്റെ ഗതി നിര്‍ണയിക്കാനും ആത്മവിശ്വാസത്തോടെ കളിക്കാനും കഴിയുന്നു എന്നതാണ് ഹസാര്‍ഡിന്റെ പ്രത്യേകത. ഹസാര്‍ഡിന് പകരം വെക്കാന്‍ ഫ്രാന്‍സിന്റെ കയ്യിലുള്ളത് അന്റോയിന്‍ ഗ്രീസ്മാന്‍.
സ്വതസിദ്ധ പൊസിഷന്‍ വിട്ട് ഫോള്‍സ് നെയന്‍ പൊസിഷനിലാണ് ഈ ലോകകപ്പില്‍ ഗ്രീസ്മാന്റെ കളി. മധ്യനിരയേയും മുന്നേറ്റത്തെയും യോജിപ്പിക്കുന്ന കണ്ണി. പ്രതിരോധത്തില്‍ സഹായിക്കാന്‍ വരെ തയ്യാറുള്ള താരമാണ് ഗ്രീസ്മാന്‍. മധ്യനിരയില്‍ കളി മെനയുന്നത് കെവിന്‍ ഡി ബ്രുയ്ണെയും പോള്‍ പോഗ്ബയുമാണ്. ഡി ബ്രുയ്ണെയാണ് ബെല്‍ജിയത്തിന്റെ എല്ലാ ആക്രമണത്തിന്റെയും ആണിക്കല്ല്. ഗോളടിക്കുകയും ഗോളിന് വഴിയൊരുക്കുകയും ചെയ്യുന്നതില്‍ പ്രത്യേക മിടുക്കാണ് ഡി ബ്രുയ്ണക്ക്. പോഗ്ബയാകട്ടെ ഡീപ് ലയിങ് മിഡ്ഫീല്‍ഡറായാണ് കളി. ഫ്രാന്‍സിന്റെ ഗോളിലേക്കുള്ള വഴികളില്‍ പോഗ്ബയുടെ പാദസ്പര്‍ശമേല്‍ക്കാതെ പോകില്ല.
Adjust Story Font
16