ബ്രസീലിന്റെ പരിശീലകനാകുമോ? അഭ്യൂഹങ്ങളിൽ പ്രതികരണവുമായി ഗ്വാർഡിയോള
ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ ബ്രസീലിന് നല്ല ബ്രസീലിയൻ പരിശീലകരുണ്ട്
ലണ്ടൻ: ടിറ്റേയ്ക്ക് ശേഷം ബ്രസീലിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ തള്ളി മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ്പ് ഗ്വാർഡിയോള. പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാൻ ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ ഗ്വാർഡിയോളയെ താത്പര്യം അറിയിച്ചെന്ന് മാർക്ക റിപ്പോർട്ട് ചെയ്തിരുന്നത്.
ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ ബ്രസീലിന് നല്ല ബ്രസീലിയൻ പരിശീലകരുണ്ട്.ഈ തർക്കം ഇവിടെ തീരുന്നു എന്നാണ് ഇതേ കുറിച്ച് ഗ്വാർഡിയോള പ്രതികരിച്ചത്. പ്രതിവർഷം 100 കൂടി രൂപയ്ക്കടുത്ത് പ്രതിഫലം ഓഫർ ചെയ്ത് ബ്രസീൽ ഗ്വാർഡിയോളയെ സമീപിച്ചതായാണ് മാർക്ക റിപ്പോർട്ട് ചെയ്തത്.
ഖത്തർ ലോകകപ്പിന് പിന്നാലെ ടിറ്റേ പരിശീലക സ്ഥാനം ഒഴിയും. നിലവിൽ ടിറ്റേയ്ക്ക് ശേഷം കൊണ്ടുവരേണ്ടത് ആരെ എന്ന ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ ആലോചിക്കുകയാണ്. ലോകകപ്പ് കഴിഞ്ഞതിന് ശേഷം മാത്രമാവും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ.
2016ലാണ് ടിറ്റെ ബ്രസീൽ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. ഖത്തർ ലോകകപ്പ് കഴിയുന്നതോടെ ആഴ്സലിന്റെ പരിശീലക സ്ഥാനത്തേക്ക് ടിറ്റെ എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.
The eye-watering salary Brazil are ready to pay Guardiola to be their next coach
Adjust Story Font
16