Quantcast

'വാട്‌സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോ ആരൊക്കെ കാണണമെന്ന് ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം'

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ആദ്യം പുതിയ ഫീച്ചര്‍ എത്തുക

MediaOne Logo

Web Desk

  • Published:

    6 Oct 2021 1:46 PM GMT

വാട്‌സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോ ആരൊക്കെ കാണണമെന്ന് ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം
X

ഉപയോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ പുതിയ ഫീച്ചറുകള്‍ കൊണ്ടുവരുന്നതില്‍ മുന്‍പന്തിയിലാണ് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ്. പ്രൊഫൈല്‍ ഫോട്ടോയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ആദ്യം പുതിയ ഫീച്ചര്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉപയോക്താവിന്റെ പ്രൊഫൈല്‍ ഫോട്ടോ ആരെല്ലാം കാണണം എന്ന കോളത്തിലേക്ക് കൂടുതല്‍ ഓപ്ഷന്‍ കൂട്ടിച്ചേര്‍ക്കാനാണ് വാട്‌സ്ആപ്പ് തീരുമാനിച്ചിരിക്കുന്നത്.

എല്ലാവര്‍ക്കും (everyone)

എന്റെ കോണ്‍റ്റാക്‌സില്‍ ഉള്ളവര്‍ക്ക് (my contacts)

ഞാന്‍ ഒഴിവാക്കിയവര്‍ ഉള്‍പ്പെടാതെയുള്ള എന്റെ കോണ്‍റ്റാക്‌സില്‍ ഉള്ളവര്‍ക്ക് ( my contacts expected)

ആരും കാണരുത് (nobody)


എന്നിങ്ങനെയുള്ള ഓപ്ഷനാണ് ഉള്‍പ്പെടുത്തുക. പ്രൊഫൈല്‍ ഫോട്ടോയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ഓപ്ഷനുകള്‍ സ്റ്റാറ്റസിന്റെ സ്വകാര്യതയില്‍ മുമ്പ് തന്നെ ഉള്‍പ്പെടുത്തിയിരുന്നു.

TAGS :
Next Story