എലോൺ മസ്കിന്റെ ടെസ്‌ല ഇന്ത്യയിൽ
ഇന്ത്യയിലെ മറ്റു അഞ്ചു സംസ്ഥാനങ്ങളിൽ പ്ലാന്റുകൾ തുറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
ലോകത്തിലെ പ്രമുഖ ഇലക്ട്രിക്ക് കാർ നിർമാതാക്കളായ ടെസ്‌ല ഇന്ത്യയിൽ. ഇന്ത്യൻ വിപണിയിലെത്തുന്നുവെന്ന പറഞ്ഞതിന് ദീർഘനാളിനു ശേഷമാണ് ബംഗളുരുവിൽ ഓഫീസ് തുടങ്ങിയത്.
ജനുവരി എട്ടിനാണ് ടെസ്‌ല ഇന്ത്യ മോട്ടോർസ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത്.
"ഇലക്ട്രിക്ക് വാഹനങ്ങളുടെ നിർമാണവും,വില്പനയും, കയറ്റുമതിയും ചെയ്യുന്ന കമ്പനി " എന്നാണ് രജിസ്ട്രാർ ഓഫ് കമ്പനീസ് രേഖകളിൽ പറയുന്നത്. ടെസ്‌ല 2021 മുതൽ ഇന്ത്യയിൽ കാർ വിൽപന ആരംഭിക്കുമെന്ന് നേരത്തെ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗട്കരി പറഞ്ഞിരുന്നു.
ഇന്ത്യയിലെ മറ്റു അഞ്ചു സംസ്ഥാനങ്ങളിൽ പ്ലാന്റുകൾ തുറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര പ്രദേശ്, തമിഴ് നാട് എന്നിവിടങ്ങളിലാണ് പ്ലാന്റുകൾ തുറക്കാനുള്ള ചർച്ചകൾ നടക്കുന്നത്.
Next Story
Adjust Story Font
16