Quantcast

വെടിനിര്‍ത്തല്‍: ഗസ്സയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി

വെടിനിർത്തൽ കരാറിന് ശേഷവും അൽ അഖ്സ പള്ളിയിൽ നടന്ന ഇസ്രായേൽ പൊലീസ് അക്രമം കടുത്ത പ്രതിഷേധത്തിനിടയാക്കി

MediaOne Logo

Web Desk

  • Published:

    22 May 2021 2:46 AM GMT

വെടിനിര്‍ത്തല്‍: ഗസ്സയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി
X

വെടിനിർത്തൽ യാഥാർഥ്യമായതോടെ ഇസ്രായേൽ അതിക്രമത്തിനിരയായ ഗസ്സയിൽ രക്ഷാ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗസ്സയുടെ പുനർനിർമാണത്തിന് അമേരിക്ക ഉൾപ്പെടെ ലോക രാജ്യങ്ങൾ പിന്തുണ അറിയിച്ചു. അതേസമയം ജറൂസലമിൽ ഇസ്രായേൽ അതിക്രമം തുടർന്നാൽ വെറുതെയിരിക്കില്ലെന്ന് ഫലസ്തീൻ ചെറുത്തുനിൽപ്പ് കൂട്ടായ്മകൾ മുന്നറിയിപ്പ് നൽകി.

വെടിനിർത്തൽ നടപ്പിലായ ഗസ്സയിൽ ഇന്നലെ രാത്രിയും ഫലസ്തീൻ സമൂഹത്തിൻെറ ആഘോഷ പരിപാടികൾ അരേങ്ങറി. 9 മൃതദേഹങ്ങൾ കൂടി കണ്ടെടുത്ത ഗസ്സയിൽ ഇസ്രായേൽ അതിക്രമത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 243 ആയി. ആക്രമണം ലക്ഷ്യം കണ്ടതായി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ചെറുത്തുനില്പിന്റെ ഗംഭീര വിജയമാണിതെന്ന് ഹമാസ് നേതൃത്വം ചൂണ്ടിക്കാട്ടി.

യു.എൻ ജീവകാരുണ്യ സംഘടനകളുടെ മേൽനോട്ടത്തിൽ ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്ന ഇന്നലെ അൽ അഖ്സ പള്ളിയിൽ ഫലസ്തീനികൾക്ക് നേരെ നടന്ന ഇസ്രായേൽ പൊലീസ് അക്രമം കടുത്ത പ്രതിഷേധത്തിനിടയാക്കി. നിരവധി ഫലസ്തീനികൾക്കാണ് പരിക്കേറ്റത്. അൽ അഖ്സ പള്ളിക്കും ജറൂസലമിലെ ഫലസ്തീൻ കേന്ദ്രങ്ങൾക്കും നേരെയുള്ള അതിക്രമം ഭീകര രാജ്യമായ ഇസ്രായേൽ അവസാനിപ്പിക്കണമെന്ന് തുർക്കി പ്രസിഡൻറ് ഉർദുഗാൻ രൂക്ഷമായ ഭാഷയിൽ ആവശ്യപ്പെട്ടു.

ഇസ്രായേലിനും ഫലസ്തീനും ഇടയിൽ രാഷ്ട്രീയ പ്രശ്നപരിഹാരം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി ചൈനയും റഷ്യയും സ്പെയിനും രംഗത്തു വന്നു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വൈകരുെതന്ന് അറബ് ലീഗും ഒ.എ.സിയും ആവശ്യപ്പെട്ടു.

അതിനിടെ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിൻകൻ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി ടെലിഫോണിൽ സംസാരിച്ചു. വൈകാെത പശ്ചിമേഷ്യയിൽ സന്ദർശനം നടത്തി ഇസ്രായേൽ, ഫലസ്തീൻ പ്രശ്നപരിഹാര നടപടികൾ ഊർജിതമാക്കുമെന്ന് ആൻറണി ബ്ലിൻകൻ അറിയിച്ചു.

TAGS :

Next Story