ഇസ്രായേലിന്റെ സുരക്ഷക്ക് പ്രതിജ്ഞാബദ്ധം, ഗസ്സയുടെ പുനർനിർമാണത്തിന് പിന്തുണ: അമേരിക്ക
ജറൂസലേമിലും വെസ്റ്റ് ബാങ്കിലും സമാധാനം ഉറപ്പാക്കണമെന്ന് ബ്ലിങ്കൻ നിർദേശിച്ചു.
ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഗസ്സയുടെ പുനർനിർമ്മാണത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ബ്ലിങ്കൻ പ്രഖ്യാപിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുമായി നടത്തിയ ബ്ലിങ്കൻ ഫലസതീൻ നേതാക്കളുമായും ഉടൻ കൂടിക്കാഴ്ചച നടത്തും.
ഗസ്സ വെടിനിർത്തൽ സ്ഥിരപ്പെടുത്തുക, ഇസ്രായേൽ, ഫലസ്തീൻ പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ബ്ലിങ്കന്റെ തിരക്കിട്ട പശ്ചിമേഷ്യന് പര്യടനം. നെതന്യാഹുവിമായി ദീർഘനേരം ചർച്ച നടന്നു.
ജറൂസലമിൽ യു എസ് കോൺസുലേറ്റ് തുറക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഈ വർഷം ഫലസ്തീന് സഹായമായി 75 ദശലക്ഷം ഡോളർ അനുവദിക്കാൻ യു.എസ് കോൺഗ്രസിൽ ആവശ്യപ്പെടും. ഗസ്സക്ക് അടിയന്തരമായി 5.5 ദശലക്ഷം ഡോളർ കൈമാറുമെന്നും ബ്ലിങ്കന്‍ പറഞ്ഞു.ൈാ
ഇസ്രയേലിന്റെ അയേൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ പിന്തുണയെന്ന് യു എസ് സ്റ്റേറ്റ് ഉറപ്പ് നൽകി. ഹമാസ് അയച്ച നിരവധി റോക്കറ്റുകൾ ഇസ്രായേൽ നഗരങ്ങളിൽ പതിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു. ജറൂസലേമിലും വെസ്റ്റ് ബാങ്കിലും സമാധാനം ഉറപ്പാക്കണമെന്ന് ബ്ലിങ്കൻ നിർദേശിച്ചു.
ഗസ്സയുടെ പുനർനിർമാണം പ്രധാനമാണെന്ന് പറഞ്ഞ ബ്ലിങ്കൻ ഗസ്സയിലെ ജീവകാരുണ്യ പദ്ധതികൾ ഹമാസ് ദുരുപയോഗം ചെയ്യാതെ നോക്കണമെന്നും നിർദേശിച്ചു. ഇറാനുമായുള്ള ആണവ കരാർ അമേരിക്ക പുനരുജ്ജീവിപ്പിക്കരുതെന്ന് നെതന്യാഹുവും ആവശ്യപ്പെട്ടു.
ഇസ്രയേലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിക്കാതെ സമാധാനം പുലരില്ലെന്ന ബൈഡന്റെ പ്രഖ്യാപനം ശരിയാണെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. റാമല്ലയിൽ ഫലസ്തീൻ നേതാക്കളെയും ബ്ലിങ്കൻ കാണും. ജോർദാൻ, ഈജിപ്ത് നേതാക്കളുമായും ചർച്ച ചെയ്താകും ബ്ലിങ്കന്റെ മടക്കം.
Adjust Story Font
16