Quantcast

ഇറാൻ അനുകൂല വെബ്‌സൈറ്റുകൾ പിടിച്ചെടുത്ത് അമേരിക്ക

ഇറാനിലെ പ്രമുഖ മാധ്യമങ്ങളുടെയും ടെലിവിഷൻ ചാനലുകളുടെയും വെബ്​സൈറ്റുകൾ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു

MediaOne Logo

Web Desk

  • Updated:

    2021-06-23 08:44:48.0

Published:

23 Jun 2021 8:41 AM GMT

ഇറാൻ അനുകൂല വെബ്‌സൈറ്റുകൾ പിടിച്ചെടുത്ത് അമേരിക്ക
X

ഇറാനിലെയും ഫലസ്തീനിലെയും നാല്പതോളം വെബ്‌സൈറ്റുകൾ പിടിച്ചെടുത്ത് അമേരിക്ക. ഇറാൻ അനുകൂല വാർത്തകൾ പുറത്തുവിടുന്നുവെന്ന് ആരോപിച്ചാണ് വെബ്‌സൈറ്റുകൾ പിടിച്ചെടുത്തത്. ഇറാനിലെ പ്രമുഖ മാധ്യമങ്ങളുടെയും ടെലിവിഷൻ ചാനലുകളുടെയും വെബ്​സൈറ്റുകൾക്കൊപ്പം യെമനിൽ ഹൂതികൾ നടത്തുന്ന മസീറ ടി.വി, ഹമാസ്​ അനുകൂല വാർത്ത നൽകുന്ന ഫലസ്​തീൻ ടുഡെ എന്നിവയുടെ വെബ്​സൈറ്റുകളും ബ്ലോക്ക്​ ചെയ്യപ്പെട്ടവയിൽ പെടും. പിടിച്ചെടുത്ത വെബ്‌സൈറ്റുകളിൽ പലതും പിന്നീട് തിരിച്ചു വന്നു.

കഴിഞ്ഞ ഒക്​ടോബറിൽ ഇറാൻ സൈന്യമായ റവലൂഷനറി ഗാർഡിന്​ അനുകൂല നിലപാട്​ സ്വീകരിച്ച 100 വെബ്​സൈറ്റുകൾ പിടിച്ചെടുത്തതായി യു.എസ്​ നീതിന്യായ വിഭാഗം റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇറാൻ ടി.വി ചാനൽ പ്രസ് ടിവിയുടെ വെബ്‌സൈറ്റും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. ഇറാനിൽ പുതിയ പ്രസിഡൻറ്​ ഇബ്രാഹിം റഈസി അധികാരമേറ്റതിനു പിറകെ യു.എസ്​ കടുത്ത നിലപാടുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയാകാം നടപടിയെന്നാണ്​ സൂചന. പാശ്​ചാത്യ രാജ്യങ്ങളുടെ വിമർശകനാണ്​ റഈസി. യു.എസുമായി ചർച്ചക്കില്ലെന്നും ബാലിസ്​റ്റിക്​ മിസൈൽ വിഷയത്തിൽ വിട്ടുവീഴ്​ചയില്ലെന്നും കഴിഞ്ഞ ദിവസം നടത്തിയ ആദ്യ വാർത്ത സമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയിരുന്നു.

തങ്ങളുടെ വെബ്‌സൈറ്റ് മറ്റൊരു ഡൊമൈനിൽ ഉടൻ ലഭ്യമാകുമെന്ന് പ്രസ് ടി.വി ട്വിറ്ററിൽ അറിയിച്ചു.

TAGS :

Next Story