Quantcast

കാമുകിയുടെ ഫ്ലാറ്റിലെ വീട്ടുതടങ്കൽ

ലൈംഗിക ശീലങ്ങൾ ലഹരിപോലെത്തന്നെ മനുഷ്യനെ അടിപ്പെടുത്തുന്ന ഒന്നാണ്. ലൈംഗിക സാഹിത്യങ്ങളുടെ വായന, ദൃശ്യങ്ങൽ കാണൽ, ഹൈപർ സെക്ഷ്വാലിറ്റി, സ്വയംഭോഗം, തുടങ്ങിയവയെല്ലാം ഒഴിവാക്കാനാകാത്ത ശീലമായി മാറുന്നവയാണ്.

MediaOne Logo

  • Published:

    7 April 2020 8:10 AM GMT

കാമുകിയുടെ ഫ്ലാറ്റിലെ വീട്ടുതടങ്കൽ
X

ലോക്ക്‌ഡൌൺ പ്രഖ്യാപിച്ചതോടെ അപ്രതീക്ഷിത സ്ഥലങ്ങളിൽ കുടുങ്ങിപ്പോയ നിരവധി പേരുണ്ട്. വളരെ അടുപ്പമുള്ളവർക്കൊപ്പവും അപരിചിതർക്കൊപ്പവും കുടുങ്ങിയവരുണ്ട്. ലോക്ക്‌ഡൌൺ നീക്കുംവരെ അവിടത്തന്നെ കഴിയുകയേ ഇനി നിർവാഹമുള്ളു. എവിടെ താമസിക്കേണ്ടിവന്നാലും ഒപ്പമുള്ളവരുടെ സ്വകാര്യതയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും പരസ്പരം വകവച്ചുകൊടുക്കണം. അല്ലെങ്കിൽ കാമുകിയുടെ ഫ്ലാറ്റിൽ കുടുങ്ങിയ യുവാവിന്റെ അവസ്ഥയാകും.

തിരുവന്തപുരത്തും കോഴിക്കോട്ടുമായി കഴിയുന്നവരാണ് ഐടി എഞ്ചിനീയർമാരായ ഈ കമിതാക്കൾ. കോളജ് പഠനകാലം മുതൽ പ്രണയിക്കുന്നവർ. കാമുകന് വേണ്ടി വിവാഹമോചനം നേടിയ യുവതി കോഴിക്കോട് ഒറ്റക്ക് ഫ്‌ലാറ്റെടുത്ത് താമസിക്കുകയാണ്. മാസത്തിലൊരിക്കൽ അയാൾ അവർക്കൊപ്പം വന്ന് താമസിക്കും. പരസ്പര ധാരണയോടെയുള്ള ലിവിങ് ടുഗദർ. ലൈംഗിക ജീവിതത്തിലെ ഒരേതരം താത്പര്യങ്ങളാണ് ഇരുവരെയും ആത്മസുഹൃത്തുക്കളാക്കി മാറ്റിയത്. അതിൽ തന്നെ മുഖ്യം അവരുടെ സാഡിസ്റ്റിക് സ്വഭാവവും. അക്രമാസക്തമായ തരത്തിലാണ് ഇവരുടെ ലൈംഗിക ജീവിതം. അത് പരസ്പരം ആസ്വദിക്കുന്നവർ. എങ്കിലും ഇരുവരും ഇതുവരെ ഒന്നോ രണ്ടോ ദിവസത്തിലധികം ഒന്നിച്ച് താമസിച്ചിട്ടില്ല. ലോക്ക്‌ഡൌൺ പ്രഖ്യാപിച്ച ദിവസം അയാൾ അവരുടെ ഫ്ലാറ്റിലായിരുന്നു. പിന്നെ പുറത്തിറങ്ങാനായില്ല. കമ്പനി വർക്ക് ഫ്രം ഹോം കൂടി പ്രഖ്യാപിച്ചതോടെ പുറത്തുപോകേണ്ടതില്ലെന്ന സൗകര്യവുമായി.

ये भी पà¥�ें- ലോക്ക്ഡൗൺ തീരാതിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നവർ

എന്നാൽ ഈ താമസത്തിന്റെ സന്തോഷം രണ്ടുദിവസത്തിലേറെ നീണ്ടില്ല. യുവതി അസ്വസ്ഥതയും വലിയ മാനസിക പിരിമുറുക്കവും പ്രകടിപ്പിച്ചുതുടങ്ങി. മൂന്നാം ദിവസമായതോടെ അവർക്ക് നിയന്ത്രണം തെറ്റി. നാലാം ദിവസം അക്രമാസക്തയായി. അലറിവിളിച്ചും സാധനങ്ങൾ തല്ലിത്തകർത്തും പരസ്പരം ആക്രമിക്കുന്ന തരത്തിൽ നിലവിട്ടു. കാമുകന്റെ വീട്ടിൽ അവർ തന്നെ വിവരമറിയിച്ചു! അത്രക്ക് രൂക്ഷമായപ്പോഴാണ് ചികിത്സ തേടി വിളിക്കുന്നത്. സ്വകാര്യത തന്നെയാണ് ഇവിടെ ഇരുവർക്കുമിടയിലെ സംഘർഷകാരണമായത്. അമിതമായ ലൈംഗികാസക്തി മറികടക്കാൻ അവർ സ്വീകരിച്ചിരുന്ന സ്വകാര്യ മാർഗങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കാമുകന്റെ സാന്നിധ്യം തടസ്സമായതാണ് അവരുടെ മനോ നിയന്ത്രണം തെറ്റിച്ചത്. സുഹൃത്താകട്ടെ ഇത് പരപുരുഷ ബന്ധമാണെന്ന് തെറ്റിദ്ധരിച്ച് ആ രീതിയിൽ അവരെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു.

ലൈംഗിക ശീലങ്ങൾ ലഹരിപോലെത്തന്നെ മനുഷ്യനെ അടിപ്പെടുത്തുന്ന ഒന്നാണ്. ലൈംഗിക സാഹിത്യങ്ങളുടെ വായന, ദൃശ്യങ്ങൽ കാണൽ, ഹൈപർ സെക്ഷ്വാലിറ്റി, സ്വയംഭോഗം, ഒ സി എസ് ബി (out of control sexual behaiour) സെക്‌സ് അഡിക്ഷൻ, പാട്ണർ സെക്‌സ് അഡിക്ഷൻ, കംപൽസിവ് സെക്ഷ്വൽ ബിഹേവിയർ തുടങ്ങിയവയെല്ലാം വ്യക്തികളിൽ ഒഴിവാക്കാനാകാത്ത ശീലമായി മാറുന്നവയാണ്. നിരന്തരമായ പ്രയോഗം വഴിയുണ്ടാകുന്ന അഡിക്ഷൻ മദ്യാസക്തിക്ക് സമാനവുമാണ്. ശീലമായവർക്ക് ഇവ നിർവഹിക്കാനായില്ലെങ്കിൽ അക്രമാസക്തമാകുന്നതു പോലുള്ള പിൻമാറ്റ ലക്ഷണങ്ങളും കാണിക്കും. എന്നാൽ ഇവയെ മനോവൈകല്യമായി കണക്കാക്കിയിട്ടില്ല. പകരം പ്രത്യേക വിഭാഗമായാണ് സൈക്കോളജിയിൽ പരിഗണിക്കുന്നത്. വിഷാദം, ആകാംക്ഷ, ബെപോളാർ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളുള്ളവരിലാണ് ഇത് സാധാരണ കണ്ടുവരാറുള്ളത്. അതിനാൽ ഇവക്കുള്ള ആന്റി സൈക്കോട്ടിക് മരുന്നുകൾ ഫലപ്രദമാകാറുണ്ട്. മരുന്നിനേക്കാൾ ഇതിൽ പ്രധാനം ഇത്തരമാളുകളെ സാധാരണ മനുഷ്യരായി പരിഗണിച്ച് ഒപ്പം നിർത്തുക എന്നതാണ്. ഇവരെ ഏകാന്തതയിലേക്ക് വിട്ടുകൊടുക്കരുത്.

ये भी पà¥�ें- കരുതലോടെ നിൽക്കണം, ഐസൊലേഷനിൽ മനോനില തെറ്റുന്നവരോടൊപ്പം

ഇത്തരമാളുകൾക്ക് ഈ ശീലങ്ങള്‍ മനഃക്ലേശം ഇല്ലാതാക്കാനുള്ള വഴികളാണ്. അത് ഒരുപരിധിവരെ നല്ലതുമാണ്. പരിധിവിടുന്നവരെ ഘട്ടംഘട്ടമായി മാത്രമേ തിരിച്ചുകൊണ്ടുവരാൻ പറ്റൂ. ലോക്ക്‌ഡൌൺ കാലം അവരുടെ ശീലങ്ങളെ മാറ്റിയെടുക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്താം. അതിന് ഓൺലൈൻ കൌൺസിലിങ് ചെയ്യാം. ഇത്തരം ശീലങ്ങളിൽനിന്ന് വിമുക്തി നേടിയവരുടെ ഓൺലൈൻ ഗ്രൂപ്പുകൾ ധാരാളമുണ്ട്. അതിൽ അംഗമാകാം. വിമുക്തി നേടിയവരുമായി നടത്തുന്ന സംഭാഷണം ഇത്തരമാളുകൾക്ക് ഏറെ ആശ്വാസം നൽകും.

Next Story