എഴുത്തുകാര്‍ക്ക് രാഷ്ട്രീയമുണ്ടാകുന്നത് തെറ്റല്ല - ഏഴാച്ചേരി രാമചന്ദ്രന്‍
ഇന്നത്തെ വായനയെക്കുറിച്ചും വായനശാലകളുടെ ദുരവസ്ഥയെക്കുറിച്ചും ഉത്കണ്ഠയുണ്ടെന്ന് കവി
- Updated:
2023-11-05 18:50:44.0
എഴുത്തുകാരന്‍ രാഷ്ട്രീയം കൂടി കലരുന്നവനാകണമെന്ന് കവി ഏഴാച്ചേരി രാമചന്ദ്രന്‍. ഞാനും എന്റെ കവിതയും എന്ന വിഷയത്തില്‍ നിയമസഭാ പുസ്തകോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ എഴുത്തുകാര്‍ക്കും സജീവ രാഷ്ട്രീയമുണ്ടാകണം. എഴുത്തുകാര്‍ക്ക് രാഷ്ട്രീയമുണ്ടാകുന്നത് തെറ്റല്ല. രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് ഏറ്റവും വലിയ സാംസ്‌കാരിക പ്രവര്‍ത്തനമാണ്. മാറ്റങ്ങളുടെ കൊടുങ്കാറ്റുകള്‍ക്ക് തിരികൊളുത്തിയ പി. കൃഷ്ണപിള്ളയെപ്പോലുള്ള പ്രമുഖര്‍ ജീവിച്ചിരുന്ന മണ്ണാണ് കേരളമെന്ന് ഓര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ വായനയെക്കുറിച്ചും വായനശാലകളുടെ ദുരവസ്ഥയെക്കുറിച്ചും കവി ഉത്കണ്ഠ പങ്കുവച്ചു. വായന വേണ്ടവിധത്തില്‍ പരിപോഷിപ്പിക്കപ്പെടുന്നില്ല. എന്നാല്‍ ന്യൂനപക്ഷം ഇപ്പോഴും വായനയെ സ്‌നേഹിക്കുന്നുണ്ടെന്നറിയുന്നത് സന്തോഷം നല്‍കുന്നതാണ്.
ചെറിയ എഴുത്തുകാരനാണെങ്കിലും വലിയ എഴുത്തുകാരനാണെങ്കിലും അവരുടെ എഴുത്തില്‍ ആത്മാവിന്റെ വെളിച്ചമുണ്ടോയെന്നതില്‍ ഇന്ന് ഗൗരവപൂര്‍ണമായ പരിശോധന ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16