Quantcast

ഈ ഓസ്കർ ബിബിസിക്കുള്ള പ്രഹരം, കേരളം എങ്ങനെ ഇങ്ങനെയായി? - മീഡിയസ്കാൻ

ഓസ്കർ വരെ നേടിയ ഈ ചിത്രം ഫലസ്തീന്‍റെ യാഥാർഥ്യം പുറത്ത് കാണിക്കുന്നു എന്നതിനാൽ തന്നെ ഇസ്രായേൽ പക്ഷ ഭരണകൂടങ്ങളും മാധ്യമങ്ങളും അതിന് ഫലത്തിൽ സെൻസർ ഏർപ്പെടുത്തി

MediaOne Logo
ഈ ഓസ്കർ ബിബിസിക്കുള്ള പ്രഹരം, കേരളം എങ്ങനെ ഇങ്ങനെയായി? - മീഡിയസ്കാൻ
X

കഴിഞ്ഞ ലക്കത്തിൽ പരാമർശിച്ച 'നോ അദർ ലാൻഡ്' എന്ന ഫിലിം ഇക്കൊല്ലത്തെ ഓസ്കർ അവാർഡ് (മികച്ച ഡോക്യുമെന്‍ററി ഫീച്ചർ) നേടിയിരിക്കുന്നു. ആദ്യമായിട്ടാണ് ഒരു ഫലസ്തീൻ ഫിലിം ഓസ്കർ നേടുന്നത്. രണ്ട് രണ്ട് ഫലസ്തീനികളും രണ്ട് ഇസ്രായേലികളും ചേർന്ന് നിർമിച്ച ഈ ഡോക്യുമെന്‍ററി, ഫലസ്തീൻ ഭൂമി കയേറുന്ന ഇസ്രായേലി സേനയുടെ നിഷ്ഠൂരതയും ചെറുത്തുനിൽക്കുന്ന ഫലസ്തീൻകാരുടെ ദുരിതവും, ഒപ്പം സ്ഥൈര്യവും, വർണിക്കുന്നു. ഡയറക്ടർമാരിൽ ഒരാളായ ബാസൽ ജേണലിസ്റ്റും ആക്ടിവിസ്റ്റുമാണ്. സ്വന്തം വീട് സൈന്യം തകർക്കുന്നതു കാമറയിൽ പകർത്തിയ ബാസലിനെ പട്ടാളക്കാർ മർദിക്കുന്നത് ഡോക്യുമെന്‍ററിയിൽ കാണാം. സഹസംവിധായകൻ യുവാൽ അബ്രഹാം ഇസ്രായേലിയാണ്; ജൂതനും. സയണിസ്റ്റ് ഭരണകൂടത്തെയും അധിനിവേശത്തെയും തുറന്നെതിർക്കുന്നു.

പക്ഷേ ഓസ്കർ വരെ നേടിയ ഈ ചിത്രം ഫലസ്തീന്‍റെ യാഥാർഥ്യം പുറത്ത് കാണിക്കുന്നു എന്നതിനാൽ തന്നെ ഇസ്രായേൽ പക്ഷ ഭരണകൂടങ്ങളും മാധ്യമങ്ങളും അതിന് ഫലത്തിൽ സെൻസർ ഏർപ്പെടുത്തി. ഇന്ത്യയിൽ, ധർമശാല ഇന്‍ററർനാഷണൽ ഫിലിം ഫെസ്റ്റിവൽ (DIFF), MAMI മുംബൈ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ ഈ ഫിലിം തിരഞ്ഞെടുക്കപ്പെടുകയും ഷെഡ്യൂൾ ചെയ്യപ്പെടുകയും ചെയ്തതാണ്. എന്നാൽ സർക്കാരിൽ നിന്ന് കിട്ടേണ്ട censor exemption കിട്ടാഞ്ഞതിനാൽ അവ അവസാന നിമിഷത്തിൽ ഒഴിവാക്കി. ഒരു ഫലസ്തീനി ചിത്രം (അതും ഇസ്രായേലിന് ഇഷ്ടപ്പെടാത്ത ഒന്ന്) ഓസ്കർ നേടി എന്നത് ഉൾക്കൊള്ളാനാവാത്ത മാധ്യമങ്ങളുമുണ്ട്.—പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ. ജനങ്ങൾ ബി.ബി.സി ആസ്ഥാനത്തേക്ക് മാർച്ച് ചെയ്തു. എന്നിട്ട്, ചാനൽ നീക്കം ചെയ്ത സ്വന്തം ഡോക്യുമെന്‍ററി (ഫലസ്തീനി കുട്ടികളുടെ ദുരിതം കാണിക്കുന്ന Gaza: How to Survive a War Zone) ചാനൽ കെട്ടിടത്തിലേക്ക് പ്രൊജക്റ്റ് ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തി. എന്നാൽ വിലക്കും നിയന്ത്രണവും ലോകശ്രദ്ധ കൂടുതൽ ആകർഷിച്ചിട്ടേയുള്ളൂ. ഇപ്പോൾ ഓസ്കർ ഡോക്യുമെന്‍ററിയുടെ കാര്യത്തിൽ പ്രത്യേകിച്ചും.

നിർമിത ബുദ്ധിയും ബുദ്ധിശൂന്യതയും

നിർമിത ബുദ്ധി എന്ന എ.ഐ എല്ലാ മേഖലകളിലുമെന്ന പോലെ മാധ്യമ രംഗത്തും വലിയ സ്വാധീനമായിക്കൊണ്ടിരിക്കുകയാണ്. രക്തച്ചൊരിച്ചിലുണ്ടാക്കാൻ പാകത്തിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതു മുതൽ യുദ്ധത്തിൽ നിർമിത ബുദ്ധി പ്രയോഗം വരെ ഇന്ന് മനുഷ്യൻ അതുപയോഗിച്ച് നടത്തുന്നു. ഗസ്സയിൽ കൂട്ടക്കൊല നടത്താൻ എ.ഐ ഉപയോഗിക്കുന്നുണ്ട്.അതേ സമയം, എ. ഐ. വഴി നിർമിക്കുന്ന ആക്ഷേപഹാസ്യ വിഡിയോകളും മറ്റു മാധ്യമ ചർച്ചകളിൽ പുതിയ മേഖല തുറന്നിരിക്കുന്നു. ചില ഉദാഹരണങ്ങൾ നോക്കാം.

കേരളം എങ്ങനെ ഇങ്ങനെയായി?

കോവിഡ് മഹാമാരി, നിപ്പ, പ്രളയം എന്നിങ്ങനെ കേരളം അടുത്തകാലത്ത് അനുഭവിച്ച ദുരന്തങ്ങൾ ഒരുതരത്തിൽ പ്രയോജനം ചെയ്തു. അത് സമൂഹത്തെ ഒന്നിപ്പിക്കാൻ നിമിത്തമായി.ഇപ്പോൾ നിയമസഭയിൽ എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ട് കൗമാരകുറ്റങ്ങളും ലഹരിയും വാർത്തയിലെത്തിയിരിക്കുന്നു.

TAGS :

Next Story