അബൂ ആസ്മി പറഞ്ഞതും ശശി തരൂർ എഴുതിയതും
ഔറംഗസീബിൻ്റെ കാലത്ത് GDP അത്രയില്ലായിരുന്നു എന്നാണോ അതോ ഉണ്ടെങ്കിലും പറയാൻ പാടില്ലെന്നാണോ?

മഹാരാഷ്ട്രാ നിയമസഭയിലെ സമാജ് വാദി പാർട്ടി MLA അബൂ ആസ്മിയെ നിയമസഭാ സമ്മേളനത്തിൻ്റെ ശേഷിക്കുന്ന കാലത്തേയ്ക്ക് സസ്പെൻ്റ് ചെയ്തുവത്രെ. ഔറംഗസേബിനെ ഒരു ഇൻ്റർവ്യൂവിൽ പുകഴ്ത്തിപ്പറഞ്ഞു എന്നതാണ് പ്രശ്നം എന്നാണ് മാധ്യമങ്ങളിൽ കാണുന്നത്. ഇദ്ദേഹം ശിവജിയെ അവമതിച്ചതായി BJPയും ശിവസേനയും ആരോപിക്കുന്നുണ്ടെങ്കിലും വാർത്തകളിൽ എന്താണ് പറഞ്ഞത് എന്ന് കാണാൻ കഴിയുന്നില്ല. രാഷ്ട്രീയമായി ശിവജിക്കും സാംബജിക്കും എതിർപക്ഷത്തായിരുന്ന ഔറംഗസീബിനെ പുകഴ്ത്തുക എന്നാൽ ശിവജിയെ ഇകഴ്ത്തുക എന്നാണർഥം എന്ന നിലയിലാണോ ഇത് പറയുന്നത് എന്നറിയില്ല.
ആസ്മിക്കെതിരെ പോലീസിൽ നൽകിയ പരാതിയിൽ ഔറംഗസീബിൻ്റെ ഭരണകാലത്ത് ഇന്ത്യയുടെ GDP 24% ആയിരുന്നു എന്ന് പറഞ്ഞു എന്നാണ് എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ശിവജിക്കും സാംബജിക്കും എതിരിൽ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ഔറംഗസീബിൻ്റെ ഭരണത്തെ കുറിച്ച് ചരിത്രകാരൻമാരും എഴുത്തുകാരും രേഖപ്പെടുത്തിയത് ഉദ്ധരിക്കുക മാത്രമാണ് താൻ ചെയ്തത് എന്നുമാണ് ആസ്മി പറയുന്നത്.
കൗതുകകരമാണ് കാര്യങ്ങൾ. ഔറംഗസീബിൻ്റെ കാലത്ത് GDP അത്രയില്ലായിരുന്നു എന്നാണോ അതോ ഉണ്ടെങ്കിലും പറയാൻ പാടില്ലെന്നാണോ?
കൊളോണിയൽ ചരിത്രകാരൻമാർ പറയാത്ത ഔറംഗസീബിൻ്റെ കാലത്തെ സമ്പന്നമായ ഇന്ത്യയെ കുറിച്ച് ആദ്യമായി ശ്രദ്ധയിൽ വരുന്നത് ശശി തരൂരിൻ്റെ An Era of Darkness- The British Empire in India എന്ന പുസ്തകം വായിച്ചപ്പോഴാണ്.
അതിൻ്റെ 4ാം പേജിൽ ഇങ്ങനെ വായിക്കാം:
At the beginning of the eighteenth century, as the British economic historian Angus Maddison has demonstrated, India’s share of the world economy was 23 per cent, as large as all of Europe put together. (It had been 27 per cent in 1700, when the Mughal Emperor Aurangzeb’s treasury raked in £100 million in tax revenues alone.) By the time the British departed India, it had dropped to just over 3 per cent. The reason was simple: India was governed for the benefit of Britain. Britain’s rise for 200 years was financed by its depredations in India.
ബ്രിട്ടീഷ് പൂർവ ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിതി വിവരിച്ച് പേജ് 257ൽ വീണ്ടും ഇങ്ങനെ വിവരിക്കുന്നു. :
Far from being backward or undeveloped, as we have seen, precolonial India exported high-quality manufactured goods much sought after by Britain’s fashionable society. The British elite wore Indian linen and silks, decorated their homes with Indian chintz and decorative textiles, and craved Indian spices and seasonings. (Indeed, there are tales of British manufacturers in the seventeenth century trying to pass off their wares as ‘Indian’ to entice customers into buying their poorer quality British-made imitations.) The annual revenues of the Mughal Emperor Aurangzeb (1618-1707) were vast. Indeed, tax revenues aside, which I have mentioned earlier in the book, his total income at the time is said to have amounted to $450,000,000, more than ten times that of (his contemporary) Louis XIV.
രാജാക്കന്മാർ തമ്മിലുണ്ടായിരുന്ന സംഘർഷങ്ങൾ മതസംഘർഷമെന്ന് ചിത്രീകരിച്ചത് ബ്രിട്ടീഷ് നിർമിതിയാണെന്ന് പറഞ്ഞ് കൊണ്ട് The Hindu Muslim Divide എന്ന തലക്കെട്ടിന് താഴെ പേജ് 133 ൽ ഇങ്ങനെ:
Stories abound of the two communities habitually working together in precolonial times on issues that benefited principally one: for instance, Hindus helping Muslims to rebuild a shrine, or Muslims doing the same when a Hindu temple had to be reconstructed. Devout Hindus were sometimes given Muslim names and were often fluent scholars in Persian; Muslims served in the army of the Maratha (Hindu) warrior king Shivaji, as did Hindu Rajputs in the forces of the fiercely Islamist Aurangzeb. The Vijayanagara army included Muslim horseback contingents.
ഇതിൽ നിന്ന് അധികമായി എന്തെങ്കിലും പറഞ്ഞുവോ?
അപ്പോൾ പിന്നെ കോൺഗ്രസും ആസ്മിയുടെ സസ്പെൻഷനെ പിന്തുണച്ചത്.....? ശശി തരൂർ പോലും ഒന്നും മിണ്ടാത്തത്...?
Adjust Story Font
16