Quantcast
MediaOne Logo

ബിന്ദു കൃഷ്ണൻ

Published: 4 April 2022 5:56 AM

ഐ.സി.യു

കവിത

ഐ.സി.യു
X
Listen to this Article

ഐ സി യു

ആർക്കും നിങ്ങളെ

കാണാൻ കഴിയാത്ത മുറി

മാലാഖമാർക്കല്ലാതെ

മാലാഖമാർ

സ്വപ്നത്തിൽ വരാം

ചിറകുമായി

അല്ലാതെയും വരാം

സ്റ്റെതസ്കോപ്പുമായി

സൂചികളും കുഴലുകളുമായി

സ്വപ്നത്തിന്റെയും ജാഗ്രത്തിന്റെയും അതിരുകൾ അലിയിക്കാൻ

ഞരമ്പിലൂടെ കയറും

മരുന്നുകൾ

എപ്പോഴും നനുത്ത തണുപ്പ്

ഐ കാന്റ് സീ യു

എന്ന് കരഞ്ഞുകൊണ്ട്

എനിക്ക് ഒന്നു കണ്ടാൽ മതി എന്ന് പ്രാർത്ഥിച്ചുകൊണ്ട്

പുറത്ത് നിൽക്കുന്ന

പ്രിയപ്പെട്ടവർ

മരുന്നില്ലാത്ത നോവും

തണുപ്പില്ലാത്ത വേവുമായി

അകപ്പെട്ട പേടി സ്വപ്നത്തിൽ നിന്നു

പുറത്തേക്കുള്ള

വഴി

കാണാതെ

കാണാതെ





TAGS :