സമര ജീവിതങ്ങള്‍
സെക്രട്ടേറിയറ്റ് പടിക്കലെ സമരവും ജീവിതവും ചിത്രങ്ങളിലൂടെ
അതിജീവന സമരങ്ങളുടെ സംഗമ ഭൂമിയാണ് തിരുവന്തപുരം സെക്രട്ടേറിയറ്റ് നട. നീതി തേടിയും അവകാശങ്ങള്‍ ചോദിച്ചും വന്നണയുന്ന സമര പോരാളികളുടെ മുദ്രാവാക്യങ്ങള്‍കൊണ്ട് ശബ്ദമുഖരിതമാണ് എന്നും അവിടം. അവകാശങ്ങള്‍ നേടിയെടുത്തും അധികാരികളില്‍നിന്നുള്ള വാഗ്ദാനങ്ങളില്‍ വിശ്വാസിച്ചും സമര പോരാളികള്‍ വന്നുപോയിക്കൊണ്ടേയിരിക്കും . അപ്പോഴും നീതിലഭിക്കാതെ മടക്കമില്ലെന്ന ഉറച്ച തീരുമാനത്തോടെ അവിടെത്തന്നെ കഴിയുന്ന ചില സമര ജീവിതങ്ങളുണ്ട്.
ശകുന്തളയും ശ്രീജിത്തും ശശിയും അവരില്‍ ചിലര്‍ മാത്രം.
2021 സെപ്റ്റംബര്‍:
മഹാമാരിയുടെ അടച്ചുപൂട്ടല്‍ കാലത്തും സെക്രട്ടേറിയറ്റിനു മുന്നില്‍ അവരുണ്ടായിരുന്നു.
നീതിക്കുവേണ്ടിയുള്ള അടങ്ങാത്ത അഭിനിവേശവുമായി..
സെക്രട്ടേറിയറ്റ് ചുമരില്‍ പതിഞ്ഞ പോസ്റ്റര്‍ അടയാളങ്ങള്‍
ശകുന്തളയുടെ ഏഴര വര്‍ഷങ്ങള്‍.
2015 മുതല്‍ ശകുന്തള തന്റെ ഒരേയൊരു മകളെ തിരിച്ചു കിട്ടാനുള്ള സമരത്തിലാണ്. കുടുംബ സമേതം ഒരു സമരത്തിലായിരിക്കെ മകളെ പൊലീസ് കൊണ്ടു പോയതാണെന്ന് ആരോപിക്കുന്നു.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നേയുള്ള ശകുന്തളയുടെ ഫോട്ടോ സെക്രട്ടേറിയറ്റ് ചുമരില്‍.
പഴയ തുണിക്കഷ്ണങ്ങള്‍ കൊണ്ട് ബാനര്‍ നിര്‍മിക്കുന്നു. ശകുന്തള ഒരു നല്ല തയ്യല്‍ തൊളിലാളി കൂടിയായിരുന്നു.
തുണിക്കഷ്ണങ്ങള്‍ കൊണ്ട് നിര്‍മിച്ച ബാനര്‍
ശകുന്തളയുടെ ഭര്‍ത്താവ് ഒരു കാറപകടത്തിലാണ് മരണപ്പെട്ടത്, കൊലപാതകമാണെന്ന് ആരോപിക്കപ്പെടുന്നു.
ശ്രീജിത്ത്
പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട സഹോദരന്‍ ശ്രീജീവിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഞ്ചര വര്‍ഷത്തോളമായി പോരാട്ടത്തിലാണ് ശ്രീജിത്ത്.
ശ്രീജിത്ത് ഉപയോഗിക്കുന്ന കസേര
കിടക്കാന്‍ വേണ്ടി ശവപ്പെട്ടി ഉപയോഗിക്കുന്നു ശ്രീജിത്ത്. മരണംവരെ പോരാടും എന്നാണ് ശ്രീജിത്ത് ഇതിലൂടെ പറയുന്നത്.
സമരത്തിന്റെ എണ്ണിയ ദിവസങ്ങള്‍
ശ്രീജിത്തും ശ്രീജീവും
ശശി
തനിക്ക് പറയാനുള്ളത് പേപ്പര്‍ കൊണ്ടുണ്ടാക്കിയ ഒരു കിരീടത്തില്‍ എഴുതി വെച്ചിരിക്കുന്നു.
തന്റെ ഐഡി കാര്‍ഡിന്റെ ഫോട്ടോ അമൃതാനന്ദമയിയുടെ ഫോട്ടോയുടെ കൂടെ എടുക്കാന്‍ വേണ്ടി പറയുന്നു. അങ്ങിനെ തന്റെ ശബ്ദം എല്ലായിടത്തും എത്തും എന്ന് അയാള്‍ വിശ്വസിക്കുന്നു.
ആരോഗ്യം നിലനിര്‍ത്താന്‍ ഇഞ്ചി കഴിക്കുന്നു. ഇഞ്ചി ചെറുതായി മുറിച്ചു ഉണക്കി എടുക്കുന്നു ശശി.
ശിഷ്ടം
അമേച്വര്‍ ഫോട്ടോഗ്രാഫറും മാസ്മീഡിയ വിദ്യാര്‍ഥിയുമാണ് സഫ കെ.ടി