Quantcast

സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിൽ കേരളം മുന്നില്‍

പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹഡില്‍സില്‍ ദേശീയ റെക്കോഡോടെ അപര്‍ണ റോയിയും (13.91 സെക്കന്‍റ്) പെണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ സാന്ദ്ര ബാബുവുമാണ് (5.97 മീറ്റര്‍) സ്വര്‍ണം നേടിയത്

MediaOne Logo

Web Desk

  • Published:

    11 Feb 2019 10:44 AM GMT

സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിൽ കേരളം മുന്നില്‍
X

ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിൽ രണ്ടാം ദിനവും കേരളത്തിന്‍റെ കുതിപ്പ്. മൂന്ന് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമായി കേരളം പോയിന്‍റ് നിലയില്‍ ഒന്നാമതാണ്. രണ്ടാം ദിനം രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും കേരളം നേടി.

പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹഡില്‍സില്‍ ദേശീയ റെക്കോഡോടെ അപര്‍ണ റോയിയും (13.91 സെക്കന്‍റ്) പെണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ സാന്ദ്ര ബാബുവുമാണ് (5.97 മീറ്റര്‍) സ്വര്‍ണം നേടിയത്. അപര്‍ണ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡാണ് മെച്ചപ്പെടുത്തിയത്.

സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ 4:45.08 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മിന്നു പി റോയി വെള്ളി നേടി. പെണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ മേഘ മറിയം മാത്യുവും പെണ്‍കുട്ടികളുടെ തന്നെ 3000 മീറ്റര്‍ നടത്തത്തില്‍ സി.കെ.ശ്രീജയുമാണ് വെങ്കലം നേടിയത്.

TAGS :

Next Story