Quantcast

‘ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല, ഞാന്‍ സ്ത്രീയാണ്’ സെമന്യ

ടെസ്റ്റോസ്റ്റിറോണിന്റെ അളവിന് പരിധി നിശ്ചയിച്ചില്ലെങ്കില്‍ വനിതാവിഭാഗത്തില്‍ നീതിപൂര്‍വമായ മത്സരം നടക്കില്ലെന്നാണ് ഐ.എ.എ.എഫിന്റെ നിലപാട്.

MediaOne Logo

Web Desk

  • Published:

    17 Feb 2019 10:32 AM GMT

‘ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല, ഞാന്‍ സ്ത്രീയാണ്’ സെമന്യ
X

ആര്‍ക്കും ചോദ്യം ചെയ്യാനാകാത്തവിധം സ്ത്രീയാണ് താനെന്ന് ദക്ഷിണാഫ്രിക്കന്‍ കായികതാരമായ കാസ്റ്റര്‍ സെമന്യ. ജൈവശാസ്ത്രപരമായി ആണാണ് സെമന്യയെന്ന് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ നിലപാടെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സെമന്യയുടെ പ്രതികരണം. വനിതാ അത്‌ലറ്റുകളില്‍, പുരുഷഹോര്‍മാണായ ടെസ്‌റ്റോസ്റ്റിറോണിന്റെ പരിധിയില്‍ കൂടരുതെന്ന നിബന്ധന കൊണ്ടുവരാന്‍ ഐ.എ.എ.എഫ് തയ്യാറെടുക്കുന്നതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

വനിതാ അത്‌ലറ്റുകളില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് നിയന്ത്രിക്കണമെന്ന വിഷയം അടുത്തയാഴ്ച കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ഇതിന് മുന്നോടിയായാണ് 28കാരിയായ സെമന്യ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സെമന്യയുടെ സാന്നിധ്യത്തിലായിരിക്കും കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ വിഷയത്തില്‍ വാദങ്ങള്‍ കേള്‍ക്കുക. സെമന്യ ലോകമെങ്ങുമുള്ള നിരവധി പേരുടെ പ്രചോദനമാണെന്നും മറ്റുള്ള അത്‌ലറ്റുകളെ പോലെ തന്നെ അവരേയും പരിഗണിക്കണമെന്നുമാണ് സെമന്യയുടെ അഭിഭാഷകര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കാസ്റ്റര്‍ സെമന്യ

റിയോ ഒളിംപിക്‌സില്‍ വനിതാ വിഭാഗത്തില്‍ 800 മീറ്ററില്‍ രണ്ട് മൂന്ന് സ്ഥാനത്തെത്തിയ കായികതാരങ്ങളുടേയും ടെസ്റ്റോസ്റ്റിറോണ്‍ നിരക്ക് കൂടുതലാണെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബുറുണ്ടിയുടെ ഫ്രാന്‍സിന്‍ നിയോന്‍സഭ, കെനിയയുടെ മാര്‍ഗരറ്റ് വാംബുയി എന്നിവര്‍ക്കെതിരയാണ് അത്‌ലറ്റിക് ഫെഡറേഷന്റെ ആരോഫമം.

അത്‌ലറ്റുകളില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവിന് പരിധി നിശ്ചയിച്ചില്ലെങ്കില്‍ വനിതാവിഭാഗത്തില്‍ നീതിപൂര്‍വമായ മത്സരം നടക്കില്ലെന്നാണ് ഐ.എ.എ.എഫിന്റെ നിലപാട്. പുതിയ നിബന്ധന 2018 നവംബറില്‍തന്നെ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയിരുന്നില്ല. 2012, 2016 ഒളിംപിക്‌സുകളില്‍ 800 മീറ്ററില്‍ സ്വര്‍ണ്ണം നേടിയിട്ടുള്ള താരമാണ് സെമന്യ. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു തവണയും(2009, 2011, 2017) സെമന്യ സ്വര്‍ണ്ണം നേടിയിട്ടുണ്ട്.

TAGS :

Next Story