Quantcast

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യക്ക് നാലാം സ്ഥാനം; നേട്ടം 3 സ്വര്‍ണമടക്കം 17 മെഡലുകള്‍

മലയാളി താരം പി.യു ചിത്ര 1500 മീറ്ററില്‍ നേടിയ സ്വര്‍ണമാണ് അവസാന ദിനം ഇന്ത്യയുടെ പ്രധാന നേട്ടം. ചൈനയെ പിന്തള്ളി ബഹ്റൈന്‍ മീറ്റിലെ ചാംപ്യന്‍പട്ടം സ്വന്തമാക്കി.

MediaOne Logo

Web Desk

  • Published:

    25 April 2019 3:43 AM GMT

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യക്ക് നാലാം സ്ഥാനം; നേട്ടം 3 സ്വര്‍ണമടക്കം 17 മെഡലുകള്‍
X

ദോഹയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് നാലാം സ്ഥാനം. മൂന്ന് സ്വര്‍ണമുള്‍പ്പെടെ പതിനേഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. മലയാളി താരം പി.യു ചിത്ര 1500 മീറ്ററില്‍ നേടിയ സ്വര്‍ണമാണ് അവസാന ദിനം ഇന്ത്യയുടെ പ്രധാന നേട്ടം. ചൈനയെ പിന്തള്ളി ബഹ്റൈന്‍ മീറ്റിലെ ചാംപ്യന്‍പട്ടം സ്വന്തമാക്കി.

അവസാന ദിനം ഫൈനല്‍ നടന്നത് പതിമൂന്ന് ഇനങ്ങളില്‍. ഇന്ത്യ യോഗ്യത നേടിയത് ആറിനങ്ങള്‍ക്ക്. വനിതകളുടെ ഇരുന്നൂറ് മീറ്ററില്‍ സ്വര്‍ണം പ്രതീക്ഷിച്ച ധ്യുതി ചന്ദ് വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു. പിന്നെ പ്രതീക്ഷയുണ്ടായിരുന്നത് പുരുഷ, വനിതാ വിഭാഗം 1500 മീറ്ററില്‍. വനിതകളില്‍ മലയാളി താരം പി.യു ചിത്ര പ്രതീക്ഷ തെറ്റിച്ചില്ല. നാല് മിനുട്ട് പതിനാല് സെക്കന്‍റില്‍ ഓടിയെത്തി ചിത്ര ഇന്ത്യയുടെ സ്വര്‍ണ നേട്ടം മൂന്നാക്കി.

പിന്നീട് നടന്ന പുരുഷന്മാരുടെ 1500 മീറ്ററില്‍ എ.കെ സരോജിലൂടെ ഇന്ത്യക്ക് വെള്ളി. പുരുഷന്മാരുടെ അയ്യായിരം മീറ്ററില്‍ ഇന്ത്യയുടെ മുരളി ഗവിത് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും വീഡിയോ അസിസ്റ്റന്‍റ് റഫറീയിങിലൂടെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാലേ ഗുണം നാനൂറ് മീറ്റര്‍ റിലേകളിലായിരുന്നു പിന്നീടുള്ള പ്രതീക്ഷ.

പുരുഷ വിഭാഗത്തില്‍ മലയാളി താരങ്ങളായ മുഹമ്മദ് അനസ് യഹ്യയും കുഞ്ഞിമുഹമ്മദും ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘം രണ്ടാമതെത്തിയെങ്കിലും ട്രാക്കിലെ അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ അയോഗ്യരാക്കപ്പെട്ടു. എന്നാല്‍ വനിതാ സംഘം നേടിയ വെള്ളിയിലൂടെ ഇന്ത്യക്ക് ആശ്വാസം. മലയാളി താരം വിസ്മയ, പ്രാച്ചി, പൂവമ്മ, സരിതാബെന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഇതോടെ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ പ്രാതിനിധ്യത്തിന് വിരാമമായി അവസാന ദിനം ലഭിച്ച നാല് മെഡലുകളുള്‍പ്പെടെ പതിനേഴ് മെഡലുകളുമായി ഇന്ത്യക്ക് നേടാനായത് നാലാം സ്ഥാനം മാത്രം. മീറ്റിലുടനീളം മികച്ച പ്രകടനം നടത്തിയ ബഹ്റൈന്‍ ചാംപ്യന്‍ഷിപ്പിന്‍റെ ചരിത്രത്തിലാദ്യമായി ചാംപ്യന്‍പട്ടം സ്വന്തമാക്കി. ചൈന രണ്ടും ജപ്പാന്‍ മൂന്നും സ്ഥാനങ്ങളിലും

TAGS :

Next Story