100 മീറ്റര്‍ 9.98 സെക്കന്റില്‍ ഓടി തീര്‍ത്ത് സ്‌കൂള്‍ വിദ്യാര്‍ഥി
100 മീറ്ററില്‍ ഇന്ത്യന്‍ റെക്കോഡ് മലയാളിയായ അനില്‍കുമാറിന്റെ പേരിലുള്ള ദേശീയ റെക്കോഡ് 10.30 സെക്കന്റ് ആണ്.
മാത്യു ബോലിംങ്, ഈ പേര് ഓര്‍ത്തുവെച്ചോളൂ. അധികം വൈകാതെ ലോക അത്‌ലറ്റിക്‌സില്‍ അത്ഭുതപ്രകടനങ്ങള്‍ നടത്താന്‍ ശേഷിയുള്ള കൗമാരക്കാരനാണിത്. ഹോസ്റ്റണില്‍ നടന്ന ഹൈസ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ 9.98 സെക്കന്റില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയാണ് മാത്യു ശ്രദ്ധ നേടുന്നത്. അടുത്തവര്‍ഷം നടക്കുന്ന ടോക്യോ ഒളിംപിക്‌സില്‍ പോലും മാത്യുവെന്ന സ്‌കൂള്‍ വിദ്യാര്‍ഥി ഓടാനിറങ്ങിയാലും അമ്പരക്കണ്ട.
ഹൈസ്‌ക്കൂള്‍ അത്‌ലറ്റിക് മത്സരങ്ങളിലെ ഏറ്റവും മികച്ച സമയമാണ് മാത്യു കുറിച്ചത്. അതേസമയം 4.2 മീറ്റര്‍ വേഗതയില്‍ വീശിയ കാറ്റിന്റെ ആനുകൂല്യവും മാത്യുവിന് ഈ മത്സരത്തിനിടെ ലഭിച്ചിരുന്നു. അത് കണക്കാക്കിയാല്‍ പോലും 10.16 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കാന്‍ ഈ വിദ്യാര്‍ഥിക്ക് കഴിഞ്ഞിട്ടുണ്ട്. നാല് ഒളിംപിക്‌സ് മെഡലുകള്‍ നേടിയ ഹ്രസ്വദൂര ഓട്ടക്കാരനായ ആട്ടോ ബോള്‍ഡന്‍ മാത്യു ബോലിംങിന്റെ നേട്ടത്തെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തു.
100 മീറ്ററില്‍ ഇന്ത്യന്‍ റെക്കോഡ് മലയാളിയായ അനില്‍കുമാറിന്റെ പേരിലുള്ള ദേശീയ റെക്കോഡ് 10.30 സെക്കന്റ് ആണ്. ഇന്ത്യന്‍ ദേശീയ റെക്കോഡിനെ വെല്ലുന്ന പ്രകടനങ്ങള്‍ ബോലിംങ്‌സ് സീസണില്‍ തുടര്‍ച്ചയായി നടത്തുന്നുണ്ട്. 10.28, 10.22, 10.21, 10.20, 10.43, 10.11, 10.39, 9.98 എന്നിങ്ങനെയാണ് അവസാന മത്സരങ്ങളിലെ ബോലിംങിന്റെ സമയങ്ങള്‍.
Adjust Story Font
16