Quantcast

ദേശീയ റെക്കോഡ് തിരുത്തി ജിന്‍സണ്‍ ജോണ്‍സണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്

മുന്‍ റെക്കോഡിനേക്കാള്‍ രണ്ട് സെക്കന്റിലേറെ കുറവുവരുത്തിയാണ് 28കാരനായ ജിന്‍സണ്‍ പുതിയ റെക്കോഡ് സ്ഥാപിച്ചത്

MediaOne Logo

Web Desk 5

  • Published:

    1 Sep 2019 4:17 PM GMT

ദേശീയ റെക്കോഡ് തിരുത്തി ജിന്‍സണ്‍ ജോണ്‍സണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്
X

1500 മീറ്ററില്‍ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തി മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍. ബെര്‍ലിനില്‍ നടന്ന ISTAF ചാമ്പ്യന്‍ഷിപ്പിലാണ് ജിന്‍സന്‍ ദേശീയ റെക്കോഡ് മറികടന്ന പ്രകടനത്തോടെ ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. 3:35.24 സെക്കന്റില്‍ ഫിനിഷ് ചെയ്ത ജിന്‍സണ്‍ അമേരിക്കയുടെ ജോഷ്വ തോംസണ് പിന്നില്‍ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്.

മുന്‍ റെക്കോഡിനേക്കാള്‍ രണ്ട് സെക്കന്റിലേറെ കുറവുവരുത്തിയാണ് 28കാരനായ ജിന്‍സണ്‍ പുതിയ റെക്കോഡ് സ്ഥാപിച്ചത്. ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 3:37.86 ആയിരുന്നു മുന്‍ റെക്കോഡ്. 800 മീറ്ററിലും ദേശീയ റെക്കോഡ് ജിന്‍സന്റെ പേരിലാണ്(1:45.65)

ദോഹയില്‍ സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ ആറ് വരെയാണ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ലോക ചാമ്പ്യന്‍ഷിപ്പിന് 3:36.00 ആയിരുന്നു യോഗ്യതാ മാര്‍ക്ക്.

ദേശീയ റെക്കോഡ് തിരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വെള്ളിമെഡല്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ക്കായി അമേരിക്കയിലേക്ക് പോകുമെന്നും ജിന്‍സണ്‍ മത്സരശേഷം പറഞ്ഞു. ദേശീയ റെക്കോഡ് തിരുത്തിയതില്‍ സന്തോഷമുണ്ടെന്നും 2020 ലെ ടോക്യോ ഒളിംപിക്‌സില്‍ മികച്ച പ്രകടനമാണ് ലക്ഷ്യമെന്നും ജിന്‍സണ്‍ പറഞ്ഞു.

TAGS :

Next Story