Quantcast

ട്രാക്കില്‍ തീ പടര്‍ത്താന്‍ ഇത്തവണ ബോള്‍ട്ടില്ല, ഒരു പതിറ്റാണ്ടിനിപ്പുറം ബോള്‍ട്ടില്ലാതെ ലോകചാമ്പ്യന്‍ഷിപ്പ്

മനുഷ്യന് സാധ്യമായ വേഗ സമവാക്യങ്ങളെ തന്‍റെ കാല്‍ കരുത്തു കൊണ്ട് കീഴടക്കിയ ആറര അടിക്കാരന്‍‍, ഒരു പതിറ്റാണ്ടു കാലം വേഗത്തിന്‍റെ പര്യായമായിരുന്നു ജമൈക്കയില്‍ നിന്നുള്ള ഈ ലൈറ്റ്നിംഗ് ബോള്‍ട്ട്.

MediaOne Logo

Web Desk 12

  • Published:

    27 Sep 2019 2:02 PM GMT

ട്രാക്കില്‍ തീ പടര്‍ത്താന്‍ ഇത്തവണ ബോള്‍ട്ടില്ല, ഒരു പതിറ്റാണ്ടിനിപ്പുറം ബോള്‍ട്ടില്ലാതെ ലോകചാമ്പ്യന്‍ഷിപ്പ്
X

2007 മുതല്‍ ട്രാക്കില്‍ തീ പടര്‍ത്തിയ വേഗത്തിന്‍റെ രാജകുമാരന്‍ സ്പൈക്സ് അഴിച്ചു വെച്ചത് 2017ലാണ്. അതിനു ശേഷം നടക്കുന്ന ആദ്യ ലോകചാമ്പ്യന്‍ഷിപ്പ് എന്നതു കൊണ്ട് തന്നെ ബോള്‍ട്ടിന് പകരം ബോള്‍ട്ടു മാത്രമാകുമ്പോള്‍ ട്രാക്കിലെ തീപ്പൊരി ഇനിയില്ലെന്ന വേദനയിലാണ് ആരാധകര്‍.

ആറ് ലോകചാമ്പ്യന്‍ഷിപ്പുകളില്‍നിന്ന് 11 സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും ബോള്‍ട്ട് നേടി. 100, 200 മീറ്ററുകളില്‍ റെക്കോഡ് സ്ഥാപിച്ചു. 2009-ലെ ബെര്‍ലിന്‍ മീറ്റിലാണ് 100 മീറ്റര്‍ 9.58 സെക്കന്‍ഡില്‍ ഓടിയെത്തി റെക്കോഡിട്ടത്. ഇതേ മീറ്റില്‍ 200 മീറ്ററില്‍ 19.19 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് റെക്കോഡ്.സ്വന്തം പേരിലാക്കി. മൂന്ന് ചാമ്പ്യന്‍ഷിപ്പുകളില്‍ വേഗമേറിയ താരമായപ്പോള്‍ 200 മീറ്ററില്‍ നാലുതവണ സ്വര്‍ണമണിഞ്ഞു.

എന്നാല്‍ അവസാന മീറ്റില്‍ 100, 200 മീറ്ററുകളില്‍ ബോള്‍ട്ടിന് സുവര്‍ണനേട്ടം ആവര്‍ത്തിക്കാനായിരുന്നില്ല. ഒരുപക്ഷേ അടുത്തകാലത്തൊന്നും തകര്‍ക്കാന്‍ പറ്റാത്തത്രയും റെക്കോര്‍ഡുകളുമായായിരുന്നു ബോള്‍ട്ട് തന്‍റെ കരിയര്‍ അവസാനിപ്പിച്ചത‌്. മനുഷ്യശക്തിക്ക് അതീതനായി ഓടുന്ന ബോള്‍ട്ട് ബൂട്ടഴിച്ചപ്പോള്‍ പറഞ്ഞ വാചകം അടുത്ത മീറ്റിനായി വേദിയൊരുങ്ങുമ്പോഴും ആരാധകരെ വേദനിപ്പിക്കുന്നുണ്ടാവും. ഓടുമ്പോള്‍ തന്‍റെ കാലുകള്‍ വേദനിക്കുന്നെന്നും വിടവാങ്ങാനുള്ള സമയം ഇതാണെന്നുമായിരുന്നു ബോള്‍ട്ടിന്‍റെ വിടവാങ്ങല്‍ വാചകം.

TAGS :

Next Story