Quantcast

അമേരിക്കന്‍ താരം ക്രിസ്റ്റ്യന്‍ കോള്‍മാന്‍ പുതിയ വേഗരാജാവ്; ഓടിയെത്തിയത് 9.76 സെക്കന്‍ഡില്‍ 

ദോഹ ലോക അത്ലറ്റിക് മീറ്റില്‍ പുരുഷന്മാരുടെ നൂറ് മീറ്ററില്‍ കോള്‍മാന്‍ ചാംപ്യനായി. നിലവിലെ ചാംപ്യന്‍ ജസ്റ്റിന്‍ ഗാട്ട്ലിന്‍ രണ്ടാമതും കാനഡയുടെ ഡി ഗ്രാസ്സെ മൂന്നാമതുമെത്തി.

MediaOne Logo

Web Desk 7

  • Published:

    29 Sep 2019 2:05 AM GMT

അമേരിക്കന്‍ താരം ക്രിസ്റ്റ്യന്‍ കോള്‍മാന്‍ പുതിയ വേഗരാജാവ്; ഓടിയെത്തിയത് 9.76 സെക്കന്‍ഡില്‍ 
X

അമേരിക്കന്‍ താരം ക്രിസ്റ്റ്യന്‍ കോള്‍മാന്‍ പുതിയ വേഗരാജാവ്. ദോഹ ലോക അത്‌ലറ്റിക്‌ മീറ്റില്‍ പുരുഷന്മാരുടെ നൂറ് മീറ്ററില്‍ കോള്‍മാന്‍ ചാംപ്യനായി. നിലവിലെ ചാംപ്യന്‍ ജസ്റ്റിന്‍ ഗാട്ട്ലിന്‍ രണ്ടാമതും കാനഡയുടെ ഡി ഗ്രാസ്സെ മൂന്നാമതുമെത്തി.ആകാംക്ഷയുടെ മുള്‍മുനയില്‍ ദോഹ വേഗതയുടെ പുതിയ രാജാവിനെ കായിക ലോകത്തിന് സമര്‍പ്പിച്ചു.

ലോക അത്‌ലറ്റിക്‌ ചാംപ്യന്‍ഷിപ്പിലെ പുരുഷന്മാരുടെ നൂറ് മീറ്റര്‍ മത്സരത്തില്‍ വമ്പന്‍ എതിരാളികളെയെല്ലാം പിന്നിലാക്കി അമേരിക്കയുടെ ക്രിസ്റ്റന്‍ കോള്‍മാന്‍ ചാംപ്യനായി. 9.76 സെക്കന്‍റില്‍ ഓടിയെത്തിയ കോള്‍മാന്‍ ലോകത്തിലെ ഏറ്റവും വേഗത കൂടിയ ആറാമത്തെ അത്‌ലറ്റുമായി. ലോക അത്‌ലറ്റിക്‌ ചാംപ്യന്‍ഷിപ്പിലെ തന്‍റെ ഏറ്റവും മികച്ച സമയവുമാണ് ഗാറ്റ്ലിന്‍ കുറിച്ചത്. കഴിഞ്ഞ തവണത്തെ ചാംപ്യന്‍ അമേരിക്കയുടെ തന്നെ ജസ്റ്റിന്‍ ഗാട്ട്ലിനാണ് വെള്ളി.

മുപ്പത്തിയേഴുകാരനായ ഗാട്ട്ലിന്‍ 9.89 സെക്കന്‍റിലാണ് രണ്ടാമതെത്തിയത്. 9.90 സെക്കന്‍റില്‍ ഓടിയെത്തിയ കാനഡയുടെ ആന്‍റെ ഡിഗ്രാസ്സെ മൂന്നാം സ്ഥാനം സ്വന്തമാക്കി. അതെസമയം സ്വര്‍ണ പ്രതീക്ഷയായിരുന്ന ജമൈക്കന്‍ താരം യോഹാന്‍ ബ്ലേക്ക് അഞ്ചാം സ്ഥാനത്തേക്ക് പോയി. 9.97 സെക്കന്‍റിലാണ് ബ്ലേക്കിന് ഫിനിഷ് ചെയ്യാനായത്.

TAGS :

Next Story