ദോഹയില്‍ ഹീറോയായി മുതാസ് ഈസ ബര്‍ഷിം
ഹൈജംപില്‍ നിലവിലെ ലോകചാമ്പ്യനും ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവുമായി മുതാസ് ഈസ ബര്‍ഷിം ദോഹ ലോക അത്‍ലറ്റിക് മീറ്റിലെ ഖത്തറിന്റെ ഏറ്റവും വലിയ സ്വര്‍ണപ്രതീക്ഷയായിരുന്നു.
ഹൈജംപില്‍ ലോക കിരീടം നിലനിര്‍ത്തിയ ഖത്തരി താരം മുതാസ് ഈസ ബര്‍ഷിമായിരുന്നു എട്ടാം ദിനത്തിലെ ഹീറോ. അമീര്‍ ഉള്‍പ്പെടെയുള്ള ഭരണാധികാരികളെയും തിങ്ങിനിറഞ്ഞ ഖത്തരി കാണികളെയും സാക്ഷിനിര്‍ത്തിയാണ് ബര്‍ഷിം ഹൈജംപില്‍ സ്വര്‍ണം നേടിയത്. ഇതോടെ ഖത്തറിന്റെ മെഡല്‍ നേട്ടം രണ്ടായി.
ഹൈജംപില്‍ നിലവിലെ ലോകചാമ്പ്യനും ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവുമായി മുതാസ് ഈസ ബര്‍ഷിം ദോഹ ലോക അത്‍ലറ്റിക് മീറ്റിലെ ഖത്തറിന്റെ ഏറ്റവും വലിയ സ്വര്‍ണപ്രതീക്ഷയായിരുന്നു. ആതിഥേയരുടെ മുഴുവന്‍ പ്രതീക്ഷകളും തോളിലേറ്റി ബര്‍ഷിം നടത്തിയ മിന്നും പ്രകടനം ഒടുക്കം സ്വര്‍ണമെഡലില്‍ തന്നെ കലാശിച്ചു. 2.37 മീറ്റര്‍ ചാടിയാണ് ബര്‍ഷിം സ്വര്‍ണ നേട്ടം സ്വന്തമാക്കിയത്.
ബര്‍ഷിമിന്റെ പ്രകടനം കാണാനായി ഖലീഫ സ്റ്റേഡിയത്തിലെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീംബിന്‍ ഹമദ് അല്‍ത്താനിയും മറ്റ് ഉന്നത നേതാക്കളും താരത്തെ അഭിനന്ദിച്ചു. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഒരു ലോക കിരീടം നേടാനായത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് ബര്‍ഷിം പറഞ്ഞു.
Adjust Story Font
16