Quantcast

ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പിന് ഇന്ന് കൊടിയിറങ്ങും

അവസാന ദിനം മൊത്തം ഏഴിനങ്ങളിലാണ് ഫൈനല്‍ നടക്കുന്നത്.

MediaOne Logo

Web Desk 12

  • Published:

    6 Oct 2019 1:31 PM GMT

ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പിന് ഇന്ന് കൊടിയിറങ്ങും
X

വലിയ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ അമേരിക്ക തന്നെ ഈ ചാംപ്യന്‍ഷിപ്പിലും കിരീടം നിലനിര്‍ത്തും.

വനിതാ വിഭാഗം ലോങ്ജംപ്, നൂറ് മീറ്റര്‍ ഹര്‍ഡില്‍സ്, നാലേഗുണം നാനൂറ് മീറ്റര്‍ റിലേ, പുരുഷ വിഭാഗം 1500 മീറ്റര്‍, ജാവലിന്‍ ത്രോ, പതിനായിരം മീറ്റര്‍, നാലേ ഗുണം നാനൂറ് മീറ്റര്‍ റിലേ എന്നിവയാണ് ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പിന്‍റെ അവസാന ദിനം മെഡല്‍കുറിക്കപ്പെടുന്ന ഇനങ്ങള്‍.

ഇന്ത്യന്‍ സമയം ഒമ്പതരയോട് കൂടിയാണ് സമാപനദിനത്തിലെ മത്സരങ്ങള്‍ക്ക് തുടക്കമാവുക. ഇതില്‍ നാലേ ഗുണം നാനൂറ് മീറ്റര്‍ റിലേ മത്സരങ്ങളാണ് ഏറ്റവും ഒടുവിലായി നടക്കുക. ഒരു ദിനം മാത്രം ബാക്കി നില്‍ക്കെ മൊത്തം പതിനൊന്ന് സ്വര്‍ണമുള്‍പ്പെടെ 25 മെഡലുകളുമായി അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള കെനിയ ഏറെ പിറകിലായതിനാല്‍ തന്നെ അമേരിക്ക ലോക അത്‍ലറ്റിക് കീരിടം നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത. ഏഷ്യന്‍ പ്രതീക്ഷകളുമായി ചൈന മൂന്നാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും ഒമ്പതാം ദിനം ജമൈക്ക മൂന്നാം സ്ഥാനത്തേക്ക് കയറി. വര്‍ണാഭവും പ്രൌഢവുമായ സമാപനച്ചടങ്ങുകള്‍ക്കും ഖലീഫ സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കും.

TAGS :

Next Story