Quantcast

ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു

2003 ല്‍ അഞ്ജു ബോബി ജോര്‍ജ്ജ് നേടിയ ലോങ്ജംപ് വെങ്കലം മാറ്റിനിര്‍ത്തിക്കഴിഞ്ഞാല്‍ രണ്ടാമതൊരു മെഡല്‍ നേടാന്‍ തുടര്‍ച്ചയായ എട്ടാം മീറ്റിലും ഇന്ത്യയ്ക്ക് സാധിച്ചില്ല

MediaOne Logo

Web Desk 2

  • Published:

    6 Oct 2019 2:09 AM GMT

ലോക അത്‍ലറ്റിക്  ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു
X

ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ഒറ്റ മെഡലും നേടാനാകാതെയാണ് ഇന്ത്യന്‍ സംഘം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. അവസാന ദിനം മത്സരിച്ച പുരുഷ വനിതാ റിലേ ടീമുകള്‍ ഫൈനല്‍ യോഗ്യത കാണാത പുറത്തായി

ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പോരാട്ടങ്ങള്‍ക്ക് മെഡലില്ലാതെ അവസാനം. അവസാന ദിനം മൊത്തം നാലിനങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മത്സരമുണ്ടായിരുന്നത്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഫൈനല്‍ യോഗ്യത തേടിയിറങ്ങിയ ഇന്ത്യന്‍ താരം ശിവപാല്‍ യാദവിന് പത്താം സ്ഥാനമാണ് ലഭിച്ചത്. ഫൈനല്‍ യോഗ്യതാ മാര‍്ക്ക് 84 മീറ്ററായിരിക്കെ 78.97 മീറ്ററാണ് ശിവപാല്‍ എറിഞ്ഞത്.

പിന്നീട് മുഴുവന്‍ പ്രതീക്ഷകളും നാലെ ഗുണം നാനൂറ് മീറ്റര്‍ റിലേയുടെ യോഗ്യതാ റൌണ്ടില്‍ മത്സരിക്കാനിറങ്ങിയ ഇന്ത്യന്‍ പുരുഷ വനിതാ ടീമുകളില്‍. ആദ്യമിറങ്ങിയ വനിതാ ടീമില്‍ മലയാളികളായ ജിസ്ന മാത്യൂവും വിസ്മയയും പിന്നെ പൂവമ്മയും ശുഭയും. സീസണല്‍ ബെസ്റ്റ് പ്രകടനം നടത്തിയെങ്കിലും ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ വനിതാ ടീമിന്‍റെ ഫൈനല്‍ സ്വപ്നം പൊലിഞ്ഞു. പിന്നാലെ നാലെ ഗുണം നാനൂറ് മീറ്ററില്‍ പുരുഷ ടീം ഇറങ്ങി.

മലയാളി താരങ്ങളായ മുഹമ്മദ് അനസ്, നോഹ് നിര്‍മ്മല്‍ ടോം, അമോജ് ജേക്കബ്, കെ.എസ് ജീവന്‍ എന്നിവര്‍ അണിനിരന്ന ടീമിന് പക്ഷെ ഏഴാം സ്ഥാനത്ത് മാത്രമാണ് ഫിനിഷ് ചെയ്യാനായത്. ഇതോടെ അവസാന പ്രതീക്ഷയായി മാരത്തണില്‍ ടി ഗോപി. മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ഗോപിക്കും അത്ഭുതങ്ങള്‍ കാണിക്കാനായില്ല.

അതോടെ ദോഹയിലെ ഇന്ത്യന്‍ പോരാട്ടങ്ങള്‍ക്ക് നിരാശനിറഞ്ഞ പര്യവസാനം. 2003 ല്‍ അഞ്ജു ബോബി ജോര്‍ജ്ജ് നേടിയ ലോങ്ജംപ് വെങ്കലം മാറ്റിനിര്‍ത്തിക്കഴിഞ്ഞാല്‍ രണ്ടാമതൊരു മെഡല്‍ നേടാന്‍ തുടര്‍ച്ചയായ എട്ടാം മീറ്റിലും ഇന്ത്യയ്ക്ക് സാധിച്ചില്ല.

അതെ സമയം മീറ്റിലെ ഗ്ലാമര്‍ ഇനങ്ങളിലൊന്നായ നാലേ ഗുണം നൂറ് മീറ്റര്‍ റിലേയില്‍ പുരുഷവിഭാഗം സ്വര്‍ണം അമേരിക്കയും വനിതാവിഭാഗം ജമൈക്കയും അരക്കിട്ടുറപ്പിച്ചു. നൂറ് മീറ്റര്‍ ലോക ചാംപ്യന്‍ ക്രിസ്റ്റ്യന്‍ കോള്‍മാന്‍, ജസ്റ്റിന്‍ ഗാട്ട്ലിന്‍ എന്നിവരടങ്ങിയ സംഘമാണ് റിലേയില്‍ അമേരിക്കയ്ക്ക് സ്വര്ണം നേടിക്കൊടുത്തത്.

TAGS :

Next Story