Quantcast

സ്കൂള്‍ കായികോത്സവത്തിന് നാളെ കൊടിയേറും

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് കണ്ണൂര്‍ ആതിഥ്യമരുളുന്നത്. രാവിലെ ഗ്രൌണ്ടില്‍ പതാക ഉയര്‍ത്തുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും.

MediaOne Logo

Web Desk

  • Published:

    15 Nov 2019 6:36 AM GMT

സ്കൂള്‍ കായികോത്സവത്തിന് നാളെ കൊടിയേറും
X

63മത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് നാളെ കണ്ണൂരില്‍ കൊടിയേറും. കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ട് പറമ്പ് കാമ്പസിലെ സിന്തറ്റിക് ട്രാക്കിലാണ് മേള. നാല് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍98 ഇനങ്ങളിലായി രണ്ടായിരത്തോളം മത്സരാര്‍ഥികള്‍ മാറ്റുരക്കും.

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് കണ്ണൂര്‍ ആതിഥ്യമരുളുന്നത്. രാവിലെ ഗ്രൌണ്ടില്‍ പതാക ഉയര്‍ത്തുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും. ഉച്ചക്ക് ശേഷം നടക്കുന്ന ചടങ്ങില്‍ കായിക മന്ത്രി ഇ.പി ജയരാജന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. അത്‍ലറ്റ് ടിന്റു ലൂക്ക ദീപ ശിഖ തെളിയിക്കും. രാവിലെ ആറര മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് മത്സരങ്ങള്‍. 400 മീറ്ററുളള എട്ട് ട്രാക്കുകളാണ് സ്റ്റേഡിയത്തിലുളളത്. ട്രാക്കിനോട് ചേര്‍ന്ന് 600 പേര്‍ക്ക് ഇരിക്കാവുന്ന ചെറിയ പവലിയനൊപ്പം രണ്ട് താത്ക്കാലിക ഗാലറികളും ഒരുക്കിയിട്ടുണ്ട്.

ഹാമര്‍ ത്രോ, ഷോട്ട് പുട്ട്, ജാവലിന്‍ ത്രോ തുടങ്ങിയവക്കായി ട്രാക്കിന് നടുവില്‍ 105 മീറ്റര്‍ നീളത്തില്‍ ത്രോ ഫീല്‍ഡും സജ്ജീകരിച്ചിട്ടുണ്ട്. മേളയുടെ പ്രചാരണാര്‍ഥം ഇന്നലെ കണ്ണൂര്‍ നഗരത്തില്‍ വിളംബരജാഥ സംഘടിപ്പിച്ചു. ജില്ലാ ബാങ്കിന് സമീപത്ത് നിന്നും ആരംഭിച്ച് കാളടെംക്സില്‍ അവസാനിച്ച ജാഥയില്‍ നൂറുകണക്കിന് പേരാണ് അണിനിരന്നത്.

TAGS :

Next Story