Quantcast

കിപ്‌ചോഗെഗെക്കും ദലൈലക്കും ലോക അത്‌ലറ്റ് പുരസ്‌കാരം

മാരത്തണില്‍ റെക്കോഡുകള്‍ തിരുത്തിക്കൊണ്ടിരിക്കുന്ന കിപ്ചോഗെയും ഈ വര്‍ഷം 400 മീറ്റര്‍ ഹഡില്‍സില്‍ രണ്ട് തവണ ലോകറെക്കോഡ് തിരുത്തിയ ദലൈലക്കുമാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്...

MediaOne Logo

Web Desk

  • Published:

    24 Nov 2019 4:28 AM GMT

കിപ്‌ചോഗെഗെക്കും ദലൈലക്കും ലോക അത്‌ലറ്റ് പുരസ്‌കാരം
X

ദീര്‍ഘദൂര ഓട്ടക്കാരന്‍ എലൂദ് കിപ്‌ചോഗെക്കും അമേരിക്കന്‍ ഹഡില്‍സ് താരം ദലൈല മുഹമ്മദിനും ലോക അത്‌ലറ്റിക് പുരസ്‌കാരം. ഈ വര്‍ഷം അവസാനം മൊണാക്കോയില്‍ നടക്കുന്ന ചടങ്ങില്‍ പുരുഷ-വനിതാ അത്‌ലറ്റുകള്‍ക്ക് പുരസ്‌ക്കാരം സമ്മാനിക്കും.

കഴിഞ്ഞ ഒക്ടോബറില്‍ മാരത്തണ്‍ രണ്ട് മണിക്കൂറില്‍ താഴെ സമയത്തില്‍(1.59:40) ഓടിയെത്തി 35കാരനായ കിപ്‌ചോഗെ ചരിത്രം സൃഷ്ടിച്ചിരുന്നു. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ലോകത്തെ മികച്ച പുരുഷ അത്‌ലറ്റ് എന്ന പുരസ്‌കാരം കെനിയക്കാരനായ കിപ്‌ചോഗെയെ തേടിയെത്തുന്നത്.

ये भी पà¥�ें- രണ്ട് മണിക്കൂറില്‍ താഴെ മാരത്തണ്‍ ഓടി അത്ഭുതമായി കിപ്‌ചോഗെ

'മനുഷ്യരെ മൊത്തമായി ആവേശത്തിലാക്കാന്‍ എന്റെ പ്രകടനം കൊണ്ട് സാധിച്ചെന്നാണ് പ്രതീക്ഷ. മാരത്തണില്‍ ചരിത്രം തിരുത്താനായതില്‍ സന്തോഷമുണ്ട്. അടുത്ത തലമുറക്കും ഇത് വലിയ പ്രചോദനമാകുമെന്നാണ് പ്രതീക്ഷ' കിപ്‌ചോഗെ പറഞ്ഞു.

ദോഹയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഹഡില്‍സില്‍ 29കാരിയായ ദലൈല മുഹമ്മദിനായിരുന്നു സ്വര്‍ണ്ണം. ഈ വര്‍ഷം രണ്ട് തവണ ലോകറെക്കോഡ് തിരുത്തിയും ദലൈല ശ്രദ്ധിക്കപ്പെട്ടിരുന്നു. 'കടുത്ത മത്സരങ്ങളുടെ വര്‍ഷമാണ് കടന്നുപോയത്. ഇത്രയും നല്ലരീതിയില്‍ ആവസാനിക്കുമെന്ന് പ്രതീക്ഷിച്ചില്ല'പുരസ്‌കാരവിവരം അറിഞ്ഞ ദലൈല പ്രതികരിച്ചു.

ഉയര്‍ന്നുവരുന്ന യുവ പുരുഷതാരമെന്ന പുരസ്‌കാരം 5000 മീറ്ററില്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ എതോപ്യയുടെ സെലെമോന്‍ ബാരെഗക്കാണ്. ദോഹയില്‍ ഹൈജംമ്പില്‍ 2.04 മീറ്റര്‍ താണ്ടി അണ്ടര്‍ 20 റെക്കോഡ് തിരുത്തിയ ഉക്രൈന്റെ യരോസ്ലാവ മഹുചിക്കാണ് വനിതകളിലെ യുവതാരത്തിന്റെ പുരസ്‌കാരം.

TAGS :

Next Story