നീരജ് ചോപ്രക്ക് ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് യോഗ്യത
പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പൂര്‍ണ്ണമായും നഷ്ടമായ നീരജ് ചോപ്ര തിരിച്ചുവരവിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ ഒളിംപിക്‌സ് യോഗ്യത നേടി
ജാവലിന്‍ ത്രോയിയില്‍ ഇന്ത്യന്‍ പ്രതീക്ഷയായ 22കാരന്‍ നീരജ് ചോപ്രക്ക് ഒളിംപിക്‌സ് യോഗ്യത. ദക്ഷിണാഫ്രിക്കയില്‍ നടന്ന അത്‌ലറ്റിക്‌സ് സെന്‍ട്രല്‍ നോര്‍ത്ത് ഈസ്റ്റ് മീറ്റില്‍ 87.86 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് ഒളിംപിക്‌സിന് യോഗ്യത നേടിയത്. പുരുഷ വിഭാഗം ജാവലിനില്‍ 85 മീറ്ററാണ് ജാവലിന്‍ യോഗ്യത.
കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പൂര്‍ണ്ണമായും നഷ്ടമായ നീരജ് ചോപ്ര തിരിച്ചുവരവിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ ഒളിംപിക്‌സ് യോഗ്യത നേടി. പരിക്കുമാറി വാം അപ് മൂഡിലാണ് ഇറങ്ങിയതെന്ന് നീരജ് ചോപ്ര തന്നെ പറഞ്ഞ മത്സരത്തില്‍ ആദ്യ മൂന്ന് ശ്രമങ്ങളിലും 80 മീറ്ററിലേറെ ദൂരം ജാവലിന്‍ പായിക്കാന്‍ ഇന്ത്യന്‍ താരത്തിനായി. ഇതോടെ നാലാമത്തെ ഏറില്‍ പരമാവധി ശ്രമിച്ച നീരജിന്റെ ജാവലിന്‍ 87.86 ദൂരത്തേക്ക് പാഞ്ഞു.
ഇന്ത്യയുടെ തന്നെ രോഹിത് യാദവ് 77.61 മീറ്റര്‍ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തി. മത്സരിച്ച മറ്റാര്‍ക്കും 70മീറ്റര്‍ പോലും താണ്ടാനായില്ലെന്നതും ശ്രദ്ധേയമാണ്. 2018ല്‍ നടന്ന ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലായിരുന്നു നീരജ് ചോപ്ര അവസാനമായി മത്സരിച്ചത്. അന്ന് 88.06മീറ്റര്‍ എറിഞ്ഞ് നീരജ് ദേശീയ റെക്കോഡോടെ ഏഷ്യന്‍ഗെയിംസില്‍ സ്വര്‍ണ്ണം നേടിയിരുന്നു.
കൈമുട്ടിലെ പരിക്കിനെ തുടര്‍ന്ന് 2019 മെയ് മാസത്തിലാണ് നീരജ് ശസ്ത്രക്രിയക്ക് വിധേയനായത്. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നീരജ് മത്സരിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ താരത്തിന് കൂടുതല്‍ സമയം വിശ്രമത്തിന് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ നല്‍കുകയായിരുന്നു.
ये à¤à¥€ पà¥�ें- കെ.ടി ഇര്‍ഫാന് ഒളിംപിക്‌സ് യോഗ്യത
മലയാളി താരം കെ.ടി ഇര്‍ഫാനാണ് നടത്തത്തിലൂടെ ആദ്യമായി ഇന്ത്യക്കുവേണ്ടി ഒളിംപിക്‌സ് യോഗ്യത നേടുന്നത്. ജപ്പാനില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഏഷ്യന്‍ റേസ് വാക്കിംങ് ചാമ്പ്യന്‍ഷിപ്പില്‍ നാലാമതെത്തിയായിരുന്നു ഇര്‍ഫാന്റെ നേട്ടം. ദോഹയില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ആദ്യ എട്ടിലെത്തി ഇന്ത്യയുടെ 4*400 മീറ്റര്‍ മിക്‌സഡ് റിലേ ടീമും ഒളിംപിക്‌സ് യോഗ്യത നേടിയിട്ടുണ്ട്.
Adjust Story Font
16