Quantcast

ജാവ‍ലിന്‍ ത്രോ താരം അമിത് ദാഹിയക്ക് നാലു വര്‍ഷം വിലക്ക്

ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അമിത് 68.21 മീറ്റര്‍ എറിഞ്ഞാണ് മൂന്നാം സ്ഥാനം നേടിയത്. 

MediaOne Logo

Web Desk

  • Published:

    18 Feb 2020 8:15 AM GMT

ജാവ‍ലിന്‍ ത്രോ താരം അമിത് ദാഹിയക്ക് നാലു വര്‍ഷം വിലക്ക്
X

ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയായ നാഡയെ കബളിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ ജാവ‍ലിന്‍ ത്രോ താരം അമിത് ദാഹിയയെ നാലു വര്‍ഷത്തേക്ക് വിലക്കി. ഉത്തേജക മരുന്ന് പരിശോധനക്ക് മറ്റൊരാളുടെ സാമ്പിള്‍ നല്‍കിയാണ് താരം നാഡയെ കബളിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ ദേശീയ ജാവ‍ലിന്‍ ത്രോ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ദാഹിയ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അമിത് 68.21 മീറ്റര്‍ എറിഞ്ഞാണ് മൂന്നാം സ്ഥാനം നേടിയത്. ഹരിയാനയുടെ താരമാണ് അമിത്. ചാമ്പ്യന്‍ഷിപ്പിന് പിന്നാലെ അമിതിനോട് സാമ്പിള്‍ നല്‍കാന്‍ നാഡ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് അമിത് നല്‍കിയ സാമ്പിള്‍ പരിശോധിച്ച നാഡ, ഇത് മെഡല്‍ ലഭിച്ച താരത്തിന്റേതല്ലെന്ന് കണ്ടെത്തുകയായിരുന്നു. സാമ്പിള്‍ നല്‍കുന്ന മുറിയിലേക്ക് മറ്റൊരാളെയാണ് അമിത് അയച്ചത്. പദ്ധതി പൊളിഞ്ഞതോടെ അമിതിന്റെ അപരന്‍ ഇവിടെ നിന്ന് രക്ഷപെടുകയും ചെയ്തു.

TAGS :

Next Story