Quantcast

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ സിന്ധുവിന് വെള്ളി

13-21നായിരുന്നു ആദ്യ ഗെയിം സിന്ധു കൈവിട്ടത്.രണ്ടാം ഗെയിമില്‍ ആദ്യ പോയിന്റ് നേടി സിന്ധു പ്രതീക്ഷ നല്‍കിയെങ്കിലും കളി പുരോഗമിച്ചതോടെ തായ് സു യിങിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല

MediaOne Logo
ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ സിന്ധുവിന് വെള്ളി
X

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു തോറ്റു. ഫൈനലില്‍ തായ്‌വാന്റെ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍ 13-21, 16-21

ഒന്നാം നമ്പര്‍ കളി പുറത്തെടുത്താണ് തായ് സു യിങ് ഇന്ത്യയുടെ പിവി സിന്ധുവിനെ തോല്‍പിച്ച് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയത്. മത്സരത്തിലെ ആദ്യ സെര്‍വില്‍ തന്നെ അഞ്ച് പോയിന്റ് നേടിയ ശേഷമാണ് തായ് സു യിങ് സിന്ധുവിന് സെര്‍വ് കൈമാറിയത്. പിന്നീടൊരിക്കലും ആദ്യ ഗെയിമില്‍ മുന്നിലെത്താന്‍ സിന്ധുവിന് കഴിഞ്ഞില്ല. 13-21നായിരുന്നു ആദ്യ ഗെയിം സിന്ധു കൈവിട്ടത്.

ये भी पà¥�ें- ഈ 20കാരനില്‍ ഇന്ത്യക്ക് ഒളിംപിക്‌സ് മെഡല്‍ സ്വപ്‌നം കാണാം

ये भी पà¥�ें- ഏഷ്യന്‍ ഗെയിംസ്‍: അനസിനും ഹിമക്കും വെള്ളി; ശ്രീശങ്കറിന് വെങ്കലം

രണ്ടാം ഗെയിമില്‍ ആദ്യ പോയിന്റ് നേടി സിന്ധു പ്രതീക്ഷ നല്‍കിയെങ്കിലും കളി പുരോഗമിച്ചതോടെ തായ് സു യിങിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. 5-9, 11-7, 18-11, 19-14 എന്നിങ്ങനെ ക്രമാനുഗതമായി മുന്നേറിയ തായ് സുയിങ് അനായാസമായി ഗെയിമും സ്വര്‍ണ്ണമെഡലും സ്വന്തമാക്കി. സ്കോര്‍ - 13-21, 16-21

മത്സരത്തില്‍ പലപ്പോഴും സ്വതസിദ്ധമായ സ്മാഷുകളിലൂടെ സിന്ധു മടങ്ങിവരാന്‍ ശ്രമിച്ചെങ്കിലും നിര്‍ണ്ണായക സമയത്തെ പിഴവുകള്‍ തിരിച്ചടിയായി. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ആദ്യമായി ഫൈനലിലെത്തുന്ന താരമെന്ന നേട്ടം സ്വന്തമാക്കിയാണ് സിന്ധു മടങ്ങുന്നത്.

ജപ്പാന്റെ ലോക രണ്ടാം റാങ്ക് താരം അകയ യാമാഗൂച്ചിയെ സെമിയില്‍ തോല്‍പിച്ചാണ് അന്തിമ പോരാട്ടത്തിന് സിന്ധു യോഗ്യത നേടിയത്. നേരത്തെ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായ സൈനയെ സെമിയില്‍ തായ് സു യിങ് അനായാസം മറികടന്നിരുന്നു(സ്‌കോര്‍ 17-21, 14-21).

TAGS :

Next Story