Quantcast

സയിദ് മോദി ടൂര്‍ണ്ണമെന്‍റ്: സമീര്‍ വര്‍മ്മ മിന്നിച്ചു, സൈന നിരാശപ്പെടുത്തി

70 മിനിറ്റുകള്‍ നീണ്ട് നിന്ന മത്സരത്തില്‍ ആദ്യ സെറ്റ് കൈവിട്ട് പോയതിന് ശേഷമാണ് സമീറിന്‍റെ തിരിച്ച് വരവ്

MediaOne Logo

Web Desk

  • Published:

    26 Nov 2018 3:07 AM GMT

സയിദ് മോദി ടൂര്‍ണ്ണമെന്‍റ്: സമീര്‍ വര്‍മ്മ മിന്നിച്ചു, സൈന നിരാശപ്പെടുത്തി
X

ആതിഥേയര്‍ക്ക് മെഡല്‍ ലഭിക്കാതെ സയിദ് മോദി ഇന്‍റര്‍ണാഷണല്‍ ബാറ്റ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റ് അവസാനിക്കുമോ എന്ന ചോദ്യത്തിന് വിരാമമിട്ട് സമീര്‍ വര്‍മ്മ പുരുഷന്മാരുടെ സിങ്കിള്‍സ് ചാമ്പ്യനായി. ഗുവാങ്സു ലുവിനെയാണ് ആവേശഭരിതമായ ഫൈനലില്‍ സമീര്‍ തോല്‍പ്പിച്ചത്. സൈന നെഹ്‍വാള്‍ ചൈനയുടെ യുവതാരം ഹാങ് യൂവിനോട് പരാജയപ്പെട്ടതോടെയാണ് ഈ ആശങ്ക ഉയര്‍ന്നത്.

70 മിനിറ്റുകള്‍ നീണ്ട് നിന്ന മത്സരത്തില്‍ ആദ്യ സെറ്റ് കൈവിട്ട് പോയതിന് ശേഷമാണ് സമീറിന്‍റെ തിരിച്ച് വരവ്. സ്കോര്‍ 16-21, 21-19, 21-14. ജയത്തോടെ ജപ്പാന്‍റെ കെന്‍റ നിഷിമോട്ടോയെ പിന്‍തള്ളി സമീര്‍ ഗ്വാങ്സു റാങ്കിങില്‍ എട്ടാം സ്ഥാനത്തെത്തുകയും ബി.ഡബ്ലിയു.എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

8-4ന് മുന്നിട്ട് നിന്ന ശേഷമാണ് സമീറിന് ആദ്യ സെറ്റ് നഷ്ടമായത്. രണ്ടാം സെറ്റിലും സമീറിന് മികച്ച വെല്ലുവിളികള്‍ ഉയര്‍ത്താന്‍ ലൂവിനായി. 16-16 എന്ന നിലയില്‍ നിന്നും കളി സമീര്‍ പിടിച്ചടക്കുകയായിരുന്നു. അവസാന സെറ്റില്‍ മികച്ച കളി പുറത്തെടുത്ത് സമീര്‍ ചാമ്പ്യനായി. സ്വിസ് ഓപ്പണും ഹൈദരാബാദ് ഓപ്പണും നേടിയ സമീറിന്‍റെ കരിയറില്‍ ഒരു പൊന്‍തൂവല്‍ കൂടി. അതേസമയം ലോക ഇരുപത്തിയെട്ടാം നമ്പര്‍ താരമായ ഹാങ് യൂവിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് സൈന പരാജയപ്പെട്ടു. സ്കോര്‍ 15-21, 12-21

TAGS :

Next Story