Quantcast
MediaOne Logo

മീര്‍ ഫൈസല്‍

Published: 27 April 2022 10:27 AM GMT

ഖാര്‍ഗോണിലെ മുസ്‌ലിം ജീവിതങ്ങള്‍: കലാപകാരികള്‍ തീവെച്ചതും അധികൃതര്‍ തകര്‍ത്തതും

ഫോട്ടോ സ്റ്റോറി

ഖാര്‍ഗോണിലെ മുസ്‌ലിം ജീവിതങ്ങള്‍: കലാപകാരികള്‍ തീവെച്ചതും അധികൃതര്‍ തകര്‍ത്തതും
X
Listen to this Article

മധ്യപ്രദേശില്‍ ഖാര്‍ഗോണില്‍ ഈ മാസം പത്തിന് നടന്ന രാമാനവമി ആഘോഷങ്ങളോടനുബന്ധിച്ച് അരങ്ങേറിയ ആക്രമണങ്ങളില്‍ ഇവിടുത്തെ മുസ്ലിം സമൂഹം കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്.

ഡസന്‍കണക്കിന് മുസ്ലിം വീടുകളാണ് ഹിന്ദുത്വ കലാപകാരികള്‍ തകര്‍ത്തത്. പിറ്റേദിവസം ഏപ്രില്‍ പതിനൊന്നിന് മുസ്ലിംകളുടെ വീടുകളും കടകളും സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ തകര്‍ക്കുകയുണ്ടായി.

ഖാര്‍ഗോണ്‍ നഗരത്തിലെ തലബ് ചൗക്കില്‍ ആണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് ഗൗശാല മാര്‍ഗ്, തബഡി ചൗക്ക്, സഞ്ജയ് നഗര്‍, മോതിപുര ഭാഗങ്ങളിലേക്കും അക്രമം പടര്‍ന്നു. ഇബ്രിസ് എന്ന 28 കാരനായ മുസ്ലിം യുവാവ് കൊല്ലപ്പെടുകയും നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


റാഷിദ ബിയുടെ വീടുള്‍പ്പെടെ ഇരുപത്തൊന്നോളം മുസ്ലിം കുടുംബങ്ങളുടെ വീടുകളാണ് ബി.ജെ.പി യുടെ നിയന്ത്രണത്തിലുള്ള അധികാരികള്‍ പകല്‍വെളിച്ചത്തില്‍ തകര്‍ത്തു കളഞ്ഞത്.


ഏപ്രില്‍ 15 അര്‍ധരാത്രിയിലാണ് ആരിഫ് സൂഫിയുടെ പ്ലാസ്റ്റിക് ഫാക്ടറി ഹിന്ദുത്വ ആള്‍ക്കൂട്ടം അഗ്‌നിക്കിരയാക്കിയത്. ഫാക്ടറിയിലെ എല്ലാം കത്തിച്ചാമ്പലായി. ഏകദേശം അമ്പത് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും തന്റെ ആകെയുള്ള ജീവിത മാര്‍ഗമാണ് ഇല്ലാതാക്കിയതെന്നും അദ്ദേഹം പറഞ്ഞു.


ഏപ്രില്‍ 15 അര്‍ധരാത്രിയിലാണ് ആരിഫ് സൂഫിയുടെ പ്ലാസ്റ്റിക് ഫാക്ടറി ഹിന്ദുത്വ ആള്‍ക്കൂട്ടം അഗ്‌നിക്കിരയാക്കിയത്. ഫാക്ടറിയിലെ എല്ലാം കത്തിച്ചാമ്പലായി. ഏകദേശം അമ്പത് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും തന്റെ ആകെയുള്ള ജീവിത മാര്‍ഗമാണ് ഇല്ലാതാക്കിയതെന്നും അദ്ദേഹം പറഞ്ഞു.


മുഹ്സിന്‍ ഖാന്റെ ഏക വരുമാന മാര്‍ഗമായിരുന്നു അദ്ദേഹത്തിന്റെ മൊബൈല്‍ കട. അനധികൃത കെട്ടിടമെന്ന് പറഞ്ഞ് അധികാരികള്‍ ഏപ്രില്‍ പതിനൊന്നിന് ഇത് പൊളിച്ചു കളഞ്ഞു.


ഗുല്‍ഷന്‍ നഗര്‍ നിവാസിയായ 36 കാരനായ മുഹമ്മദ് നദീം ഷെയ്ഖ് രാത്രി ഉറങ്ങുമ്പോഴാണ് തന്റെ വീട് പൊളിക്കുന്നത് അറിയുന്നത്. പൊലീസുകാരുടെയും അധികാരികളുടെയും സാന്നിധ്യത്തില്‍ ജെ.സി.ബി ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ വീട് തകര്‍ത്തത്.


ഏറെ ഭയപ്പെട്ടെങ്കിലും വാതില്‍ തുറന്ന് അധികാരികളെ ചോദ്യം ചെയ്യാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍, എന്നെയും മൂന്ന് സഹോദരന്മാരെയും വലിച്ചിഴച്ച് കൊണ്ട് പോയി ക്രൂരമായി മര്‍ദിച്ചു.


ഖാര്‍ഗോണിലെ ആനന്ദ് നഗറില്‍ വാളുകളുമായി എത്തിയ ഹിന്ദുത്വ ആള്‍ക്കൂട്ടം വൃദ്ധയായ മെഹ്റൂണിനെ ആക്രമിക്കുകയും മുഖത്തടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അക്രമകാരികളെ തടയാന്‍ ശ്രമിച്ച സുബൈദ എന്ന സ്ത്രീക്ക് നേരെയും വാള് കൊണ്ട് ആക്രമം നടന്നു.


തലബ് ചൗക്കിലായിരുന്നു ആമിനയുടെ ബേക്കറി. അത് അധികാരികള്‍ തകര്‍ക്കുകയായിരുന്നു. തന്റെ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയെന്നും ആമിന പറയുന്നു. ഒരു വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.


ഹിന്ദുത്വ ആക്രമണത്തില്‍ കാസിപുര ഗൗശാല മാര്‍ഗിലെ ഷാസിയ ബീഗത്തിന്റെ വീടും സമ്പാദ്യവും നഷ്ടപ്പെട്ടു.


ഏപ്രില്‍ പത്തിന് വൈകീട്ട് രാമാനവമി ഘോഷയാത്രക്കിടെ പൊട്ടിപ്പുറപ്പെട്ട അക്രമ പരമ്പരകള്‍ക്കിടയിലാണ് 28 കാരനായ ഇബ്രിസ് ഖാനെ കാണാതാകുന്നത്. ഒരാഴ്ചക്ക് ശേഷം ഏപ്രില്‍ പതിനേഴിന്, ഇബ്രിസിന്റെ മൃതദേഹം 120 കിലോമീറ്റര്‍ അകലെ ഇന്‍ഡോറിലെ എം.വൈ ആശുപത്രി മോര്‍ച്ചറിയില്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തലക്കേറ്റ മുറിവുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസും അക്രമകാരികളുമാണ് ഇബ്രിസിന്റെ കൊലപാതകത്തിന്റെ പിന്നിലെന്ന് കുടുംബം ആരോപിച്ചു.


തലബ് ചൗക്കിലെ ഹാഫിസ് മുഹമ്മദ് ശൈഖിന്റെ ലോറി അക്രമകാരികള്‍ തകര്‍ത്തു. അദ്ദേഹവും ക്രൂരമായ മര്‍ദനത്തിന് ഇരയായി.











TAGS :