Quantcast

ടി20 റാങ്കിങ്‌;നേട്ടമുണ്ടാക്കി രാഹുലും രോഹിതും   

ഇംഗ്ലണ്ടിനെതിരായ പരമ്പര നേട്ടത്തിന്‌ പിന്നാലെ ടി20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍.   

MediaOne Logo

Web Desk

  • Published:

    9 July 2018 11:43 AM GMT

ടി20 റാങ്കിങ്‌;നേട്ടമുണ്ടാക്കി രാഹുലും രോഹിതും   
X

ഇംഗ്ലണ്ടിനെതിരായ പരമ്പര നേട്ടത്തിന്‌ പിന്നാലെ ടി20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ സെഞ്ച്വറി നേടിയ രാഹുല്‍ മൂന്നാം സ്ഥാനത്ത്‌ എത്തി. രാഹുലിന്റെ കരിയര്‍ ബെസ്റ്റ്‌ ടി20 റാങ്കിങ്‌ ആണ്‌. ഒമ്പത്‌ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ്‌ രാഹുല്‍ മൂന്നാം സ്ഥാനത്തേക്ക്‌ ഉയര്‍ന്നത്‌. ഇംഗ്ലണ്ടിനെതിരായ 'ഫൈനിലില്‍' സെഞ്ച്വറി നേടിയ ഓപ്പണര്‍ രോഹിത്‌ ശര്‍മ്മക്കും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കാനായി.

കരിയറിലെ മൂന്നാം ടി20 സെഞ്ച്വറി സ്വന്തമാക്കിയ രോഹിത്‌ ശര്‍മ്മ രണ്ട്‌ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനൊന്നിലെത്തി. സമീപ കാലത്ത്‌ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവെക്കാന്‍ കഴിയാത്തതാണ്‌ രോഹിത്‌ ശര്‍മ്മയുടെ റാങ്കിങ്‌ പത്തിന്‌ ചുവടിലെത്തിയത്‌. രാഹുല്‍ മാത്രമാണ്‌ റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം.

അതേസമയം ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലിയുടെ റാങ്കിങ്‌ അല്‍പം പിന്നോട്ട്‌ പോയതാണ്‌ ടീം ഇന്ത്യക്ക്‌ ക്ഷീണമായത്‌. നാല്‌ സ്ഥാനം പിന്നോട്ട്‌ പോയി കോഹ്ലി പന്ത്രണ്ടിലെത്തി. 0,9,20, 47, 43 എന്നിങ്ങനെയാണ്‌ കോഹ്ലിയുടെ അയര്‍ലാന്‍ഡ്‌-ഇംഗ്ലണ്ട്‌ പരമ്പരയിലെ സ്‌കോര്‍. പാകിസ്‌താന്‍-സിംബാബ്‌വെ- ആസ്‌ട്രേലിയ ടീമുകളടങ്ങിയ ത്രിരാഷ്ട്ര പരമ്പരയില്‍ മികവ്‌ പുലര്‍ത്തിയ ആരോണ്‍ ഫിഞ്ചാണ്‌ ടി20യില്‍ നമ്പര്‍ വണ്‍ ബാറ്റ്‌സ്‌മാന്‍.

നാലാം സ്ഥാനത്ത്‌ നിന്നാണ്‌ ഫിഞ്ച്‌ ഒന്നിലെത്തുന്നത്‌. പാകിസ്‌താന്റെ ഫഖര്‍ സമാനാണ്‌ രണ്ടാം റാങ്ക്‌. ഇതെ പരമ്പരയിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ്‌ ഫഖറിന്‌ മികച്ച റാങ്കിങ്‌ നേടിക്കൊടുത്തത്‌.

TAGS :

Next Story