Quantcast

ആവേശം മൂത്ത ജോറൂട്ട് അപമാനിച്ചത് കോഹ്ലിയെ, മണ്ടത്തരമായെന്ന് ഇംഗ്ലീഷ് താരങ്ങള്‍

മത്സരവും പരമ്പരയും രണ്ടാം സെഞ്ചുറിയും നേടിയ ആവശേത്തില്‍ ജോറൂട്ട് നടത്തിയ ബാറ്റ് ഡ്രോപ്പ് ആഘോഷമാണ് വിവാദമായിരിക്കുന്നത്. കോഹ്ലിക്കും സംഘത്തിനുമെതിരെ ടെസ്റ്റ് പരമ്പരക്ക് മുമ്പായി നടത്തിയ വെല്ലുവിളി

MediaOne Logo

Web Desk

  • Published:

    19 July 2018 7:00 AM GMT

ആവേശം മൂത്ത ജോറൂട്ട് അപമാനിച്ചത് കോഹ്ലിയെ, മണ്ടത്തരമായെന്ന് ഇംഗ്ലീഷ് താരങ്ങള്‍
X

തുടര്‍ച്ചയായി രണ്ട് ഏകദിന സെഞ്ചുറികള്‍ നേടിക്കൊണ്ടായിരുന്നു വിമര്‍ശകരെ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോ റൂട്ട് വായടപ്പിച്ചത്. ഇന്ത്യക്കെതിരായ ട്വന്‍റി 20 ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ ഒമ്പതു റണ്‍സും ആദ്യ ഏകദിനത്തില്‍ മൂന്നുറണ്‍സും മാത്രമാണ് ജോ റൂട്ടിന് നേടാനായത്. എന്നാല്‍ പിന്നീടുള്ള രണ്ട് ഏകദിനങ്ങളില്‍ തുടരെ പുറത്താകാതെ സെഞ്ചുറികള്‍ (113* 100*) നേടി വന്‍ തിരിച്ചുവരവ് റൂട്ട് നടത്തി. എന്നാല്‍ ഈ ആവേശത്തിനൊടുവില്‍ കോഹ്ലിയെ സാക്ഷിയാക്കി ബാറ്റ് നിലത്തിട്ട ജോ റൂട്ടിന്റെ പ്രവര്‍ത്തിയാണ് വിവാദമായത്.

മാഞ്ചസ്റ്റര്‍ ട്വന്റി 20യില്‍ അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റ് നേടി ഇന്ത്യന്‍ ബൗളിംങിലെ പ്രധാനിയായിരുന്നു. കുല്‍ദീപിനെ വിജയകരമായി നേരിട്ടതോടെയാണ് ജോ റൂട്ടിന്റെ ബാറ്റിംങ് ക്ലച്ചുപിടിച്ചത്. കുല്‍ദീപിന് പകരമായി ഇംഗ്ലണ്ടിന് മുന്നില്‍ വെക്കാന്‍ ഒരു പ്ലാന്‍ ബി ഇല്ലാതിരുന്നതും അവര്‍ക്ക് സഹായമായി.

അവസാന ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ വിജയറണ്‍ കുറിച്ച ബൗണ്ടറിയും ഏകദിനത്തിലെ പന്ത്രണ്ടാം സെഞ്ചുറിയും ഒപ്പമാണ് ജോറൂട്ട് കുറിച്ചത്. മത്സരവും പരമ്പരയും രണ്ടാം സെഞ്ചുറിയും നേടിയ ആവശേത്തില്‍ ജോറൂട്ട് നടത്തിയ ബാറ്റ് ഡ്രോപ്പ് ആഘോഷമാണ് വിവാദമായിരിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലിക്ക് മുന്നിലായിരുന്നു ജോ റൂട്ടിന്റെ ബാറ്റ് ഡ്രോപ്പ്. കോഹ്ലിക്കും സംഘത്തിനുമെതിരെ ദിവസങ്ങള്‍ക്കകം തുടങ്ങാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുമ്പായി നടത്തിയ വെല്ലുവിളിയാണിതെന്നാണ് വിലയിരുത്തപ്പെട്ടത്.

എന്നാല്‍ ജോറൂട്ടിന്റെ ആഘോഷം ഇംഗ്ലണ്ട് നിരയില്‍ നിന്നു പോലും അത്രയേറെ സ്വീകരിക്കപ്പെട്ടിട്ടി. 'വെല്ലുവിളിയോ? അത് അയാളുടെ മണ്ടത്തരമായിരുന്നു' എന്നാണ് ഇംഗ്ലണ്ടിന്റെ ഏകദിന ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍ ഈ സംഭവത്തോട് പ്രതികരിച്ചത്.

ഇതിലും ഭേദം റൂട്ട് ജേഴ്‌സി ഊരി മൈതാനത്തില്‍ ഓടുകയായിരുന്നു നല്ലതെന്നാണ് ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബോര്‍ഡ് ട്വീറ്റു ചെയ്തത്. 2002ല്‍ വാംങ്കഡെ സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു ആന്‍ഡ്രു ഫ്ളിന്റോഫിന്റെ കുപ്രസിദ്ധമായ ജേഴ്‌സി ഊരിയുള്ള ആഘോഷത്തിന്‍റെ ചിത്രവും ട്വീറ്റിലുണ്ട്. ഇതിനുള്ള മറുപടിയായാണ് പിന്നീട് നാറ്റ്‌വെസ്റ്റ് സീരീസിന്റെ ഫൈനല്‍ ജയിച്ച് ഗാംഗുലി ജേഴ്‌സി ഊരി ആഘോഷിച്ചത്.

ഫ്ളിന്‍റോഫിന്‍റെ വാങ്കഡെയിലെ ആഘോഷത്തിന് ഗാംഗുലി ലോഡ്സില്‍ നല്‍കിയ മറുപടി

വിമര്‍ശങ്ങള്‍ ഏറിയതോടെ ജോ റൂട്ട് തന്നെ തന്റെ ആഘോഷം കടന്നുപോയെന്ന് സമ്മതിക്കുന്ന അവസ്ഥവരെയുണ്ടായി. ഇനിയൊരിക്കലും ഇത്തരം പ്രവര്‍ത്തി ആവര്‍ത്തിക്കില്ലെന്നും. ബാറ്റ് ഡ്രോപ്പില്‍ വിഷമിക്കുന്നുവെന്നുമാണ് ജോ റൂട്ട് പ്രതികരിച്ചത്. എന്നാല്‍ അതുകൊണ്ടൊന്നും ഇന്ത്യയും വിശേഷിച്ച് ക്യാപ്റ്റന്‍ കോഹ്ലിയും അടങ്ങുമെന്ന് തോന്നുന്നില്ല. വെറുതെയല്ല ഇംഗ്ലീഷുകാര്‍ അനുനയിപ്പിക്കലുമായി ‌‌രംഗത്തെത്തിയതെന്ന് ചുരുക്കം.

എന്തായാലും ജോ റൂട്ടിന്‍റെ പ്രവര്‍ത്തിയില്‍ ഏറ്റവും സന്തോഷിക്കുക ഇന്ത്യയുടെ ആരാധകരായിരിക്കും. പ്രകോപനങ്ങള്‍ക്കുള്ള മറുപടിയുടെ കാര്യത്തില്‍ ഗാംഗുലിയേക്കാള്‍ ഒരുപടി മുന്നിലുള്ള താരമാണ് കോഹ്ലി. “ജോ റൂട്ടേ, നീ തീര്‍ന്നെടാ തീര്‍ന്ന്...” എന്നു തന്നെയായിരിക്കും ഇന്ത്യയുടേയും കോഹ്ലിയുടേയും ആരാധകര്‍ മനസില്‍ പറയുന്നുണ്ടാവുക.

TAGS :

Next Story