ആരാണ് ശരിക്കും ഇന്ത്യന്‍ ടീം നായകന്‍? ധോണിയെന്ന് ബി.സി.സി.ഐ, സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം കണ്ട ഏറ്റവും മികച്ച നായകന്‍മാരില്‍ മഹേന്ദ്ര സിങ് ധോണി മുന്‍നിരക്കാരനാണ്. ധോണിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങള്‍ കുറച്ചൊന്നുമല്ല.
- Published:
21 July 2018 8:17 AM GMT
ഇന്ത്യന്‍ ക്രിക്കറ്റ് ടീം കണ്ട ഏറ്റവും മികച്ച നായകന്‍മാരില്‍ മഹേന്ദ്ര സിങ് ധോണി മുന്‍നിരക്കാരനാണ്. ധോണിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങള്‍ കുറച്ചൊന്നുമല്ല. അതില്‍ ലോക കിരീടം വരെയുണ്ട്.
ധോണിയെ നായകസ്ഥാനത്ത് നിന്ന് മാറ്റി വിരാട് കൊഹ്‍ലി എന്ന യുവപ്രതിഭയെ ക്യാപ്റ്റന്‍ പദവി ഏല്‍പ്പിച്ചെങ്കിലും മൈതാനത്ത് ഇപ്പോഴും എം.എസ്.ഡി തന്നെയാണ് നായകന്‍ എന്ന് പറയുന്നവരുണ്ട്. മൈതാനത്ത് പലപ്പോഴും നിര്‍ണായക തീരുമാനങ്ങള്‍ക്ക് ധോണിയെ കൊഹ്‍ലി ആശ്രയിക്കുന്നതും ധോണി സ്വയം മുന്നോട്ട് വരുന്നതുമൊക്കെ ഈ വാദത്തിന് ബലം നല്‍കുന്നതുമാണ്. എന്നാല്‍ ബി.സി.സി.ഐ ഇപ്പോഴും ധോണി തന്നെയാണ് നായകന്‍ എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ? ഇങ്ങനെയൊരു അബദ്ധം ബി.സി.സി.ഐക്ക് പിണഞ്ഞു. ബി.സി.സി.ഐയുടെ ഔദ്യോഗിക ആപ്പിലാണ് ധോണിയെ നായകന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. കൊഹ്‍ലി വെറും ടീം അംഗവും.
ആരാധകരുടെ കൂടെ കൂടി ബി.സി.സി.ഐയും ധോണിയെ നായകനായി ഇപ്പോഴും ഔദ്യോഗികമായി അംഗീകരിക്കുകയാണോയെന്നാണ് ഇത് ശ്രദ്ധയില്‍പെട്ട സോഷ്യല്‍മീഡിയ ഒന്നടങ്കം ചോദിക്കുന്നത്. ബി.സി.സി.ഐയുടെ ആപ്പ് അപ്ഡേറ്റ് ചെയ്യാത്തതാണ് ഇങ്ങനെയൊരു അബദ്ധം കയറി കൂടാന്‍ കാരണമായത്. ഏതായാലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ അബദ്ധം സോഷ്യല്‍മീഡിയ കാര്യമായി തന്നെ ആഘോഷിച്ചു.
Adjust Story Font
16