Quantcast

വ്യത്യസ്തമായ ക്രിക്കറ്റ് അക്കാദമിയുമായി സച്ചിന്‍  

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സച്ചിന്‍ അക്കാഡമിയുമായി എത്തുന്നത് 

MediaOne Logo

Web Desk

  • Published:

    21 July 2018 2:32 PM GMT

വ്യത്യസ്തമായ ക്രിക്കറ്റ് അക്കാദമിയുമായി സച്ചിന്‍  
X

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ക്രിക്കറ്റ് അക്കാഡമിയുമായി രംഗത്ത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സച്ചിന്‍ അക്കാഡമിയുമായി എത്തുന്നത്. എന്നാല്‍ എല്ലാവരുടേതില്‍ നിന്നും വ്യത്യസ്തമാണ് സച്ചിന്റെ ക്രിക്കറ്റ് അക്കാഡമി. ഇംഗ്ലീഷ് കൗണ്ടിയായ മിഡില്‍സെക്‌സ് ക്രിക്കറ്റ് ക്ലബ്ബുമായി സഹകരിച്ചാണ് സച്ചിന്റെ അക്കാഡമി. 9നും 14നും ഇടയിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ്പരിശീലനം. ക്രിക്കറ്റ് പ്രചരിപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് സച്ചിന്റെ അക്കാഡമിക്ക്. ക്രിക്കറ്റിന്റെ പരമ്പരാഗത ഇടങ്ങള്‍ക്കപ്പുറമാണ് അക്കാഡമി ലക്ഷ്യംവെക്കുന്നത്.

2013ലാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്.ഒരു വിധം റെക്കോര്‍ഡുകളെല്ലാം സ്വന്തം പേരിലാക്കിയായിരുന്നു ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെന്ന പേരുകേട്ട ഇതിഹാസം പാഡഴിച്ചത്. അക്കാഡമി ഇന്ത്യയിലോ, അല്ലെങ്കില്‍ ഇംഗ്ലണ്ടിലോ അല്ലെങ്കില്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ആയിരിക്കുമെന്ന് സച്ചിന്‍ പറഞ്ഞു. ക്രിക്കറ്റ് കളിക്കുന്ന രാഷ്ട്രങ്ങളില്‍ അക്കാഡമി അത്യാവശ്യമില്ലെന്നും സച്ചിന്‍ പ്രതികരിച്ചു. മതിയായ സൗകര്യങ്ങളില്ലാത്ത എന്നാല്‍ ക്രിക്കറ്റ് കളിക്കണമെന്ന് അതിയായ ആഗ്രഹമുള്ള ഒത്തിരി രാഷ്ട്രങ്ങളുണ്ട്, ക്രിക്കറ്റിനെ അവിടേക്കും കൂടി പ്രചരിപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടെന്നും സച്ചിന്‍ വ്യക്തമാക്കി.

കഴിഞ്ഞ പത്ത് മാസമായി ഈ ആശയത്തിന് പിന്നാലെയാണെന്നും മിഡില്‍സെക്‌സുമായി അടുത്തിടെയാണ് ഇതു സംബന്ധിച്ച് അന്തിമധാരണയായതെന്നും താരം പറഞ്ഞു. ഒരു കരിക്കുലം വികസിപ്പിച്ചെടുത്ത് മികച്ച പരിശീലകരോട് കൂടിയാവും അക്കാഡമി പ്രവര്‍ത്തിക്കുക. സച്ചിനും പരിശീലകന്റെ റോളിലെത്തും.തെണ്ടുല്‍ മിഡില്‍സെക്‌സ് ഗ്ലോബല്‍ അക്കാദമി എന്നാണ് പേര്. സാമ്പത്തികപരമായി പിന്നാക്കം നില്‍ക്കുന്ന പ്രതിഭാശാലികള്‍ക്ക് സ്‌കോളര്‍ഷിപ്പും അക്കാദമി നല്‍കുന്നുണ്ട്

TAGS :

Next Story