Quantcast

റെക്കോര്‍ഡ് പ്രകടനവുമായി മുഹമ്മദ് ഇര്‍ഫാന്‍ 

MediaOne Logo

Web Desk

  • Published:

    26 Aug 2018 10:54 AM GMT

റെക്കോര്‍ഡ് പ്രകടനവുമായി മുഹമ്മദ് ഇര്‍ഫാന്‍ 
X

ടി20 ചരിത്രത്തില്‍ റെക്കോര്‍ഡ് പ്രകടനവുമായി പാകിസ്താന്റെ മുഹമ്മദ് ഇര്‍ഫാന്‍. കരീബിയന്‍ ടി20 ലീഗിലാണ് പേസ് ബൗളറായ ഇര്‍ഫാന്റെ അല്‍ഭുത പ്രകടനം. ബാര്‍ബഡോസ് ട്രൈഡന്റും കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയറ്റ്‌സും തമ്മിലെ മത്സരത്തിലായിരുന്നു ഏവരെയും അമ്പരപ്പിച്ച് ഇര്‍ഫാന്‍ പന്തെറിഞ്ഞത്. നാല് ഓവറില്‍ ഒരു റണ്‍സ് മാത്രം വിട്ട് കൊടുത്ത് രണ്ട് വിക്കറ്റ് നേടിയാണ് ഇര്‍ഫാന്‍ റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം നേടിയത്.

രണ്ട് വിക്കറ്റ് നേടിയതല്ല, ടി20യില്‍ ഒരു ബോളര്‍ക്ക് എറിയാന്‍ പറ്റുന്ന മാക്‌സിമം ആയ നാല് ഓവര്‍ എറിഞ്ഞിട്ടും ഒരു റണ്‍സ് മാത്രമെ വിട്ടുകൊടുത്തുള്ളൂ എന്നതാണ് പ്രത്യേകത. ഇതില്‍ 23 പന്തുകളും ഡോട്ട് ബോളുകളായിരുന്നു. ഇകോണമി റൈറ്റ് 0.25ഉം. ഒരു ബോളറും ടി20യില്‍ ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കിയിട്ടില്ല. ഇര്‍ഫാന്റെ തകര്‍പ്പന്‍ സ്‌പെല്ലിന്റെ മികവിലും ബാര്‍ബഡോസിന് ജയിക്കാനായില്ല എന്നത് അദ്ദേഹത്തിന്റെ നേട്ടത്തിനിടയിലും കല്ലുകടിയായി. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 20 ഓവറില്‍ 147 അടിച്ചെങ്കിലും കിറ്റ്‌സ് ആന്റ് നെവിസ് 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഇര്‍ഫാന്‍ മികവ് പുറത്തെടുത്തെങ്കിലും ടീമിലെ മറ്റു പന്തേറുകാരെ ക്രിസ് ഗെയില്‍ അടങ്ങുന്ന നെവിസ് ടീം പെരുമാറി. ഉയരം കൊണ്ട് ഇതിനകം തന്നെ ശ്രദ്ധേയമായ ബൗളറാണ് മുഹമ്മദ് ഇര്‍ഫാന്‍. പാക് ഏകദിന-ടി20 ടീമില്‍ എത്താറുണ്ട് അദ്ദേഹം. പാകിസ്താന് വേണ്ടി 60 ഏകദിനങ്ങളും 20 ടി20യും കളിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി അദ്ദേഹം പാകിസ്താന്‍ ടീമില്‍ എത്തിയിട്ടില്ല.

TAGS :

Next Story