Quantcast

ആന്റേഴ്സനെ ഇനി പിടിച്ചാൽ കിട്ടില്ല: ​ഗ്ലെൻ മെ​ഗ്രാത്ത് 

557 വിക്കറ്റുകൾ സ്വന്തമാക്കിയ ആന്റേഴ്സന് ഇന്ത്യക്കെതിരെയുള്ള നാലാം ടെസ്റ്റ് ആരംഭിച്ചിരിക്കെ നിലവിലെ റെക്കോഡ് ഹോൾഡറായ മെഗ്രാത്തിനെ പിൻതള്ളാൻ ആറ് വിക്കറ്റുകൾ മാത്രം മതി

MediaOne Logo

Web Desk

  • Published:

    30 Aug 2018 2:15 PM GMT

ആന്റേഴ്സനെ ഇനി പിടിച്ചാൽ കിട്ടില്ല: ​ഗ്ലെൻ മെ​ഗ്രാത്ത് 
X

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഫാസ്റ്റ് ബൗളർ എന്ന നേട്ടം സ്വന്തമാക്കുന്നതിലൂടെ ഇംഗ്ലണ്ട് ബൗളർ ജെയിംസ് ആന്റേഴ്സൻ ചരിത്രത്തിൽ ഇടം നേടുമെന്ന് സൂചിപ്പിച്ച് ‘ആന്റേഴ്സനെ ഇനി പിടിച്ചാൽ കിട്ടില്ലെന്ന്’ പറഞ്ഞ് മുൻ ആസ്ത്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മെഗ്രാത്ത്. 557 വിക്കറ്റുകൾ സ്വന്തമാക്കിയ ആന്റേഴ്സന് ഇന്ത്യക്കെതിരെയുള്ള നാലാം ടെസ്റ്റ് ആരംഭിച്ചിരിക്കെ നിലവിലെ റെക്കോഡ് ഹോൾഡറായ മെഗ്രാത്തിനെ പിൻതള്ളാൻ ആറ് വിക്കറ്റുകൾ മാത്രം മതി. 2007 ൽ അവസാന മത്സരം കളിച്ച മെഗ്രാത്ത് ആന്റേഴ്സൻ തന്റെ റെക്കോഡ് മറികടക്കുമെന്നും അത് എന്നന്നേക്കുമായി നിലനിൽക്കുമെന്നും പറഞ്ഞു.

മുപ്പത്തിയാറുകാരനായ ജെയിംസ് ആന്റേഴ്സൻ 2003ലാണ് തന്റെ ടെസ്റ്റ് കരിയർ ആരംഭിച്ചത്. ഇത് വരെ 141 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം സ്പിൻ ബൗളർമാർക്കാണ്. 800 വിക്കറ്റുകൾ നേടിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ, 708 വിക്കറ്റുകൾ നേടിയ ആസ്ത്രേലിയയുടെ ഷെയിൻ വോൺ, 619 വിക്കറ്റുകൾ സ്വന്തമാക്കിയ ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ലെ എന്നിവർക്ക് പിറകിൽ നാലാം സ്ഥാനത്താണ് ഗ്ലെൻ മെഗ്രാത്ത്.

TAGS :

Next Story