Quantcast

പുജാരക്ക് സെഞ്ചുറി, ഇന്ത്യക്ക് ലീഡ്

ചേതേശ്വര്‍ പുജാരയുടെ സെഞ്ചുറി മികവില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംങ്‌സില്‍ ഇന്ത്യക്ക് 27 റണ്‍സ് ലീഡ്. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിര പൊരുതാതെ...

MediaOne Logo

Web Desk

  • Published:

    1 Sep 2018 6:43 AM GMT

പുജാരക്ക് സെഞ്ചുറി, ഇന്ത്യക്ക് ലീഡ്
X

ചേതേശ്വര്‍ പുജാരയുടെ സെഞ്ചുറി മികവില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംങ്‌സില്‍ ഇന്ത്യക്ക് ലീഡ്. 132 റണ്‍ നേടി പുറത്താകാതെ നിന്ന പുജാരയുടെ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിംങ്‌സില്‍ നിര്‍ണ്ണായകമായത്. ആദ്യ ഇന്നിംങ്‌സില്‍ 27 റണ്‍സിന്റെ ലീഡുമായി 273 റണ്‍സിലാണ് ഇന്ത്യയുടെ ബാറ്റിംങ് അവസാനിച്ചത്. രണ്ടാം ഇന്നിംങ്‌സ് ബാറ്റിംങ് ആരംഭിച്ച ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ ആറ് റണ്‍സെന്ന നിലയിലാണ്.

മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിര പൊരുതാതെ പുറത്തായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഒരുഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് എന്ന നിലയായിരുന്ന ഇന്ത്യ 8ന് 195 എന്ന നിലയിലേക്ക് കൂപ്പുകുത്തി. അഞ്ച് വിക്കറ്റ് നേടിയ മൊയീന്‍ അലിയുടെ ബൗളിംങാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ കുഴക്കിയത്. ഋഷഭ് പന്ത്(0), പാണ്ഡ്യ(4), അശ്വിന്‍(1), ഷാമി(0), ഇഷാന്ത് ശര്‍മ്മ(14) എന്നിവരാണ് അലിക്കിരയായത്.

ഒരറ്റത്ത് തുടരെ വിക്കറ്റുകള്‍ വീഴുമ്പോഴും പൊരുതി സെഞ്ചുറി നേടിയ പുജാരയാണ് ഇംഗ്ലീഷ് സ്‌കോര്‍ മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചത്. പുജാരക്ക് പുറമേ കോഹ്‌ലി മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മൂന്നാം വിക്കറ്റില്‍ 92 റണ്‍സിന്റെ കൂട്ടുകെട്ട് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തി. കോഹ്‌ലിയെ(46) കുക്കിന്റെ കൈകളിലെത്തിച്ച് കറനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മധ്യ നിരയിലെ തകര്‍ച്ചക്കുശേഷം അവസാന രണ്ടു വിക്കറ്റുകളില്‍ ഇതുവരെ വിലപ്പെട്ട 78 റണ്‍സ് പുജാര കൂട്ടിച്ചേര്‍ത്തിരുന്നു.

നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 246ന് ഓള്‍ ഔട്ടായിരുന്നു. ഇന്ത്യക്കുവേണ്ടി ബുംറ മൂന്നു വിക്കറ്റും ഇശാന്ത് ശര്‍മ്മ, ഷാമി, അശ്വിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

TAGS :

Next Story