Quantcast

വാലറ്റം പൊരുതി; ഇംഗ്ലണ്ട് 332 റണ്‍സ് നേടി, പുറത്ത്     

MediaOne Logo

Web Desk

  • Published:

    8 Sep 2018 1:30 PM GMT

വാലറ്റം പൊരുതി; ഇംഗ്ലണ്ട് 332 റണ്‍സ് നേടി, പുറത്ത്     
X

വാലറ്റം പൊരുതിയപ്പോള്‍ പ്രതീക്ഷിക്കാത്ത സ്‌കോര്‍ സ്വന്തമാക്കി ഇംഗ്ലണ്ട്. ഇംഗ്ലണ്ടിനെ പുറത്താക്കിയെങ്കിലും 332 റണ്‍സ് നേടി. 181ന് ഏഴ് എന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് 332ല്‍ എത്തിയത്. ജോസ് ബട്ട്‌ലര്‍ 89 റണ്‍സ് നേടി ടോപ് സ്‌കോററായി. ഒമ്പതാം വിക്കറ്റില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ കൂട്ടുപിടിച്ച് 98 റണ്‍സിന്റെ അതിനിര്‍ണായക കൂട്ടുകെട്ടാണ് ജോസ് ബട്ട്‌ലര്‍ പടുത്തുയര്‍ത്തിയത്.

ആദില്‍ റാഷിദ് (15) പോയതിന് പിന്നാലെ ടീം സ്‌കോര്‍ 214ല്‍ നില്‍ക്കെ എത്തിയ ബ്രോഡ് പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 312ല്‍ എത്തിയിരുന്നു. ജഡേജയുടെ പന്തില്‍ അതിമനോഹരമായി ലോകേഷ് രാഹുല്‍ ബ്രോഡിനെ പിടികൂടുകയായിരുന്നു. പത്താം വിക്കറ്റില്‍ ജയിംസ് ആന്‍ഡേഴ്‌സനെ കൂട്ടുപിടിച്ച് ആഞ്ഞടിക്കാന്‍ നോക്കിയെങ്കിലും 20 റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ.

ബട്ട്‌ലറെ സ്ലപ്പില്‍ രഹാനെ പിടികൂടുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ഭുംറ, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പര ഇതിനകം ഇംഗ്ലണ്ട് 3-1ന് സ്വന്തമാക്കിയിരുന്നു.

TAGS :

Next Story