Quantcast

വിരാട് കോഹ്‍ലി ലോകത്തിലെ ഏറ്റവും മോശം ‘റിവ്യൂവര്‍’ എന്ന് മുൻ ഇം​ഗ്ലീഷ് നായകൻ

വിരാട് കോഹ്‍ലി ലോകത്തിലെ ഏറ്റവും നല്ല ബാറ്റ്സ്മാനാണെന്നും അതേ സമയം ഏറ്റവും മോശം പുനഃപരിശോധകനുമാണെന്നും വോൺ ട്വിറ്ററിൽ കുറിച്ചു

MediaOne Logo

Web Desk

  • Published:

    10 Sep 2018 10:55 AM GMT

വിരാട് കോഹ്‍ലി ലോകത്തിലെ ഏറ്റവും മോശം ‘റിവ്യൂവര്‍’ എന്ന് മുൻ ഇം​ഗ്ലീഷ് നായകൻ
X

ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി ലോകത്തിലെ ഏറ്റവും മോശം പുനഃപരിശോധകനെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ. ഒാവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിൽ രണ്ട് തവണ ഇന്ത്യൻ നായകൻ ഡി.ആർ.എസ് ആവശ്യപ്പെടുകയും രണ്ടും ഇംഗ്ലണ്ടിന് അനുകൂലമാവുകയും ചെയ്തു. ഇതോടെ, ഇന്ത്യക്ക് ഉണ്ടായിരുന്ന രണ്ട് പുനഃപരിശോധനകൾ അനാവശ്യമായി നഷ്ടപ്പെട്ടു

വിരാട് കോഹ്‍ലി ലോകത്തിലെ ഏറ്റവും നല്ല ബാറ്റ്സ്മാനാണെന്നും അതേ സമയം ഏറ്റവും മോശം പുനഃപരിശോധകനുമാണെന്നും വോൺ ട്വിറ്ററിൽ കുറിച്ചു.

ഇംഗ്ലണ്ട് ഒാപ്പണർ കേറ്റൺ ജെനിങ്സിനെതിരെ പത്താം ഒാവറിലാണ് ആദ്യ ഡി.ആർ.എസ് വിരാട് ആവശ്യപ്പെട്ടത്. പക്ഷെ വിധി ജെനിങ്സിന് അനുകൂലമായി വന്നു. പിന്നീട് അലസ്റ്റർ കുക്കിനെ പുറത്താക്കാനായി പന്ത്രണ്ടാം ഒാവറിൽ വിരാട് റിവ്യു ആവശ്യപ്പെട്ടു. അതും ഇംഗ്ലണ്ടിന് അനുകൂലമായി വന്നു. രണ്ട് തവണയും ജഡേജയുടെ എൽ.ബി.ഡബ്ലിയു അപ്പീൽ അമ്പയർ നോട്ടൗട്ട് വിധിച്ചതിനെത്തുടർന്നാണ് വിരാട് പുനഃപരിശോധക്ക് മുതിർന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 3-1ന് ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.

TAGS :

Next Story