ഒഡീഷയെ കറക്കി വീഴ്ത്തി കേരളം
ആദ്യം ബാറ്റു ചെയ്ത ഒഡീഷയെ 117 റണ്‍സിന് പുറത്താക്കിയ കേരളം ആറ് വിക്കറ്റിന് ജയിച്ചു...
വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷക്കെതിരെ കേരളത്തിന് ആറ് വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റു ചെയ്ത ഒഡീഷയെ 117 റണ്‍സിന് പുറത്താക്കിയ കേരളം 75 പന്തുകള്‍ ശേഷിക്കെ വിജയിക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഇടംകൈ സ്പിന്നര്‍ അക്ഷയ് ചന്ദ്രനും മൂന്ന് വിക്കറ്റ് നേടിയ ഓഫ്‌സ്പിന്നര്‍ ജലജ് സക്‌സേനയുമാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്.
ടൈറ്റ് ലൈനില്‍ പന്തെറിഞ്ഞ സ്പിന്നര്‍മാര്‍ ഒരുക്കിയ കെണിയിലാണ് ഒഡീഷയുടെ ബാറ്റ്‌സ്മാന്മാര്‍ ഒന്നിനുപിറകേ മറ്റൊന്നായി വന്നുവീണത്. അക്ഷയ് ചന്ദ്രന്‍ വീഴ്ത്തിയ നാല് വിക്കറ്റുകളില്‍ രണ്ടെണ്ണം ബൗള്‍ഡും മറ്റു രണ്ടെണ്ണം എല്‍ബിഡബ്ല്യുവും ആയിരുന്നു. ജലജ് സക്‌സേന രണ്ട് പേരെ വിക്കറ്റിന് മുന്നില്‍ കുരുക്കിയപ്പോള്‍ എഎസ് റൗട്ട്(23) വിഷ്ണു വിനോദിന് ക്യാച്ച് നല്‍കി മടങ്ങി. റൗട്ടിന് പുറമേ ക്യാപ്റ്റന്‍ ഗോവിന്ദ പോദര്‍(22), സേനാപതി(26) എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താനായത്. 117 റണ്‍സിനിടെ 34.4 ഓവറെണ്ണി തീര്‍ന്നപ്പോഴേക്കും ഒഡീഷയുടെ എല്ലാ ബാറ്റ്‌സ്മാന്മാരും പുറത്തായി.
മറുപടി ബാറ്റിംങിനിറങ്ങിയ കേരളത്തിന് തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 25 റണ്‍സെടുക്കുന്നതിനിടെ ഓപണര്‍മാരായ ജലജ് സക്‌സേനയേയും(10) വിഷ്ണുവിനോദിനേയും(4) ഒഡീഷ പുറത്താക്കി. എന്നാല്‍ പിന്നീട് സഞ്ജു സാംസണും(25), സുനില്‍ ബേബിയും(41), സല്‍മാന്‍ നിസാറും(31) ചേര്‍ന്ന് കേരളത്തെ വിജയിപ്പിച്ചു.
Adjust Story Font
16