ആസ്ത്രേലിയന്‍ പര്യടനം; ഈ സ്ഥിതി തുടര്‍ന്നാല്‍ ഇന്ത്യ പാടുപെടും: പോണ്ടിങ്
ടീമിന്റെ പ്രകടനത്തിന്റെ പേരില്‍ വിരാട് കോഹ്‍ലിയുടെ ക്യാപ്റ്റന്‍സിക്കെതിരില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനോടും അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചു
നിലവിലെ കളി തുടരുകയാണെങ്കില്‍, ഈ വര്‍ഷാവസാനം ആസ്‌ത്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്ന മുന്നറിയിപ്പുമായി മുന്‍ ആസ്‌ത്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്. ഇംഗ്ലണ്ടില്‍ 1-4 ന് ദയനീയമായി ടെസ്റ്റ് പരമ്പര അടിയറ വെച്ച ഇന്ത്യയുടെ പ്രകടനം ചൂണ്ടികാട്ടിയാണ് പോണ്ടിങ്, ടീമിന്റെ ആസ്‌ത്രേലിയന്‍ പര്യടനത്തിന്റെ ഭാവിയെ കുറിച്ച് വിലയിരുത്തല്‍ നടത്തിയത്.
ഇംഗ്ലണ്ടിലേതു പോലെ പന്ത് ധാരാളമായി സ്വിങ് ചെയ്യാനും സീം ചെയ്യാനും സാധ്യതയുള്ളതിനാല്‍ ആസ്‌ത്രേലിയന്‍ പേസര്‍മാര്‍ക്ക് മത്സരത്തില്‍ മേല്‍ക്കൈ ലഭിക്കും. ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ഇതിനെ പ്രതിരോധിക്കുന്നത് പോലിരിക്കും മത്സരങ്ങളുടെ ഭാവി. ഇംഗ്ലണ്ട് പര്യടനത്തിലേത് പോലെയാണ് സ്ഥിതിയെങ്കില്‍ ഇന്ത്യക്ക് ഇവിടെയും കാര്യങ്ങള്‍ കടുത്തതായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ടീമിന്റെ പ്രകടനത്തിന്റെ പേരില്‍ വിരാട് കോഹ്‍ലിയുടെ ക്യാപ്റ്റന്‍സിക്കെതിരില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനോടും അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചു. കളിയുടെ നിയന്ത്രണം പൂര്‍ണ്ണമായും ക്യാപ്റ്റന്റെ വരുതിയില്‍ വന്നുകൊള്ളണമെന്നില്ലെന്നത് നല്ല പോലെ അറിയാവുന്ന ആളാണ് താനെന്നും എല്ലാം ഒരു ടീം വര്‍ക്കാണെന്നും പോണ്ടിങ് പറഞ്ഞു. ഫീല്‍ഡിനകത്തും പുറത്തും ടീമിനെ കുറിച്ച് ഓരോത്തുര്‍ക്കും വ്യക്തമായ ധാരണ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത നവംബറിലാണ് മൂന്ന് ടി-20യും, നാല് ടെസ്റ്റ് സീരീസും, മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന ഇന്ത്യയുടെ ആസ്‌ത്രേലിയന്‍ പര്യടനം.
Adjust Story Font
16